ന​യ​ൻ​താ​ര​യു​ടേ​ത് അ​ഭി​ന​യ​മെ​ന്ന് ആ​ക്ഷേ​പം; മ​റു​പ​ടി​യു​മാ​യി താ​രം
Monday, May 24, 2021 4:22 PM IST
ലേ​ഡി​സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ന​യ​ന്‍​താ​ര​യും കാ​മു​ക​നും സം​വി​ധാ​യ​ക​നു​മാ​യ വി​ഘ്നേ​ശ് ശി​വ​നും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. വാ​ക്സി​ന്‍ എ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ വി​ഘ്നേ​ശ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു.

ദ​യ​വാ​യി എ​ല്ലാ​വ​രും വാ​ക്സി​ന്‍ എ​ടു​ക്ക​മെ​ന്നും ജാ​ഗ്ര​ത​യോ​ടെ കോ​വി​ഡി​നെ​തി​രേ പോ​രാ​ട​ണ​മെ​ന്നും ഉ​ള്ള കു​റി​പ്പോ​ടെ​യാ​ണ് വി​ഘ്നേ​ശ് ശി​വ​ന്‍ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്.

എ​ന്നാ​ല്‍ പി​ന്നീ​ട് ചി​ത്ര​ത്തി​നെ​തി​രേ വി​മ​ര്‍​ശ​ന​വും ട്രോ​ളു​മാ​യി ഒ​ട്ട​ന​വ​ധി​പേ​ര്‍ രം​ഗ​ത്തെ​ത്തി. ന​യ​ന്‍​താ​ര​യു​ടെ ചി​ത്ര​ത്തി​ല്‍ സി​റി​ഞ്ചും മ​രു​ന്നും ഇ​ല്ലെ​ന്നും വാ​ക്സി​ന്‍ എ​ടു​ക്കു​ന്ന​താ​യി അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ആ​രോ​പ​ണം.

ഇ​ത് വ​ലി​യ ച​ര്‍​ച്ച​യാ​യ​തോ​ടെ ന​യ​ന്‍​താ​ര​യോ​ട​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​ള്ള വ​ലി​യ ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്താ​യി​രു​ന്നു പ്ര​തി​ക​ര​ണം. സൂ​ക്ഷി​ച്ച് നോ​ക്കി​യാ​ല്‍ സി​റി​ഞ്ച് കാ​ണാ​മെ​ന്നും ന​യ​ന്‍​താ​ര വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത് മ​റ്റു​ള്ള​വ​ര്‍​ക്ക് പ്ര​ചോ​ദ​ന​മാ​കാ​ന്‍ വേ​ണ്ടി​കൂ​ടി​യാ​ണെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.