നി​ശ്ച​യം ല​ളി​തം; ക​ല്യാ​ണം ഗം​ഭീ​ര​മാ​കും...
Thursday, August 19, 2021 4:59 PM IST
ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ ത​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞെ​ന്ന് ന​യ​ന്‍​താ​ര അ​ടു​ത്തി​ടെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​ഘ്‌​നേ​ഷും ന​യ​ന്‍​സും ഒ​രു​മി​ച്ച്‌ ത​ന്നെ​യാ​ണ് താ​മ​സി​ക്കു​ന്ന​തും. ഇ​പ്പോ​ളി​താ വി​ഘ്‌​നേ​ഷി​ല്‍ ത​നി​ക്ക് ഇ​ഷ്ട​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ തു​റ​ന്നു​പ​റ​യു​ക​യാ​ണ് ന​ടി.

ഏ​തു​കാ​ര്യ​ത്തി​ലും എ​പ്പോ​ഴും ത​ന്നെ പി​ന്തു​ണ​ച്ച്‌ ഒ​പ്പം ഉ​ണ്ടാ​കു​ന്ന ആ​ളാ​ണ് വി​ഘ്‌​നേ​ഷ്. വീ​ട്ടു​കാ​രെ​യും ന​ല്ല രീ​തി​യി​ല്‍ സം​ര​ക്ഷി​ക്കു​ന്ന ആ​ളാ​ണ്. ഒ​രു കാ​ര്യ​ത്തി​നും അ​ദ്ദേ​ഹ​ത്തോ​ട് എ​നി​ക്ക് അ​നു​വാ​ദം ചോ​ദി​ക്കേ​ണ്ട അ​വ​സ്ഥ വ​ന്നി​ട്ടി​ല്ല.​അ​ങ്ങ​നെ​യു​ള്ള ഒ​രാ​ളെ ജീ​വി​ത പ​ങ്കാ​ളി​യാ​യി കി​ട്ടു​ക എ​ന്ന​തു​ത​ന്നെ എ​നി​ക്ക് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്- ന​യ​ന്‍​താ​ര പ​റ​ഞ്ഞു.

വീ​ട്ടു​കാ​ര്‍ മാ​ത്രം പ​ങ്കെ​ടു​ത്ത ല​ളി​ത​മാ​യ ച​ട​ങ്ങ് ആ​യി​രു​ന്നു വി​വാ​ഹ നി​ശ്ച​യ​മെ​ന്ന് ന​ടി വെ​ളി​പ്പെ​ടു​ത്തി. ക​ല്യാ​ണം അ​ങ്ങ​നെ​യാ​യി​രി​ക്കി​ല്ലെ​ന്നും എ​ല്ലാ​വ​രെ​യും അ​റി​യി​ച്ച്‌ ഗം​ഭീ​ര​മാ​യി​ട്ടാ​കും ന​ട​ത്തു​കയെന്ന ഉ​റ​പ്പും ന​ടി ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ ന​ല്‍​കി. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ടെ​ലി​വി​ഷ​ൻ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​യ​ൻ​താ​ര വി​വാ​ഹ​വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. വി​വാ​ഹ​നി​ശ്ച​യ മോ​തി​ര​വും കാ​ണി​ച്ചു.

എ​ന്നാ​ല്‍ എ​ന്നാ​ണ് വി​വാ​ഹ​മെ​ന്നു താ​രം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ 25 ന് ​ന​യ​ന്‍​താ​ര മോ​തി​രം അ​ണി​ഞ്ഞു​നി​ല്‍​ക്കു​ന്ന ചി​ത്രം വി​ഘ്‌​നേ​ശ് ശി​വ​ന്‍ പ​ങ്കു​വ​ച്ചി​രു​ന്നു. അ​ത് വി​വാ​ഹ നി​ശ്ച​യ മോ​തി​ര​മാ​ണെ​ന്ന് ആ​രാ​ധ​ക​ര്‍ ക​രു​തി​യെ​ങ്കി​ലും അ​ന്നു സ്ഥി​രീ​ക​ര​ണം ഇ​ല്ലാ​യി​രു​ന്നു.

നാ​നും റൗ​ഡി താ​ന്‍ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്താ​ണ് ന​യ​ന്‍​താ​ര​യും വി​ഘ്‌​നേ​ശ് ശി​വ​നും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് പ​രി​ച​യം പ്ര​ണ​യ​മാ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​രു​വ​രും ഒ​ന്നി​ച്ചു ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നും തു​ട​ങ്ങി. അ​വ​ധി​ദി​ന​ങ്ങ​ള്‍ ആ​ഘോ​ഷ​മാ​ക്കി മാ​റ്റാ​ന്‍ ഇ​രു​വ​രും ഒ​രു​മി​ച്ച്‌ വി​ദേ​ശ യാ​ത്ര​ക​ള്‍ ന​ട​ത്താ​റു​ണ്ട്. വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലും ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് പ​ങ്കെ​ടു​ക്കാ​റു​ള്ള​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കി​ടു​ക​യും ചെ​യ്യാ​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.