വിജയ് സേതുപതിയുടെ നായികയാകാൻ മേഘാ ആകാശ്
Thursday, June 27, 2019 9:35 AM IST
മേ​ഘ ആ​കാ​ശ് വി​ജ​യ് സേ​തു​പ​തി​യു​ടെ നാ​യി​ക​യാ​കുന്നു. നേ​ര​ത്തെ വി​ജ​യ് സേ​തു​പ​തി​യു​ടെ നാ​യി​ക​യാ​യി അ​മ​ല പോ​ളി​നെ​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഡേ​റ്റ് പ്ര​ശ്നം ഉ​ണ്ടാ​യ​തോ​ടെ അ​മ​ല ചി​ത്ര​ത്തി​ൽ​നി​ന്നും പി​ൻ​മാ​റി​യി​രി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മേ​ഘ ആ​കാ​ശി​ന് ന​റു​ക്ക് വീ​ഴു​ന്ന​ത്.

വി​എ​സ്പി 33 എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ താ​ത്കാ​ലി​ക പേ​ര്. ച​ന്ദ്ര ആ​ർ​ട്സി​ന്‍റെ ബാ​ന​റി​ൽ ഇ​സ​ക്കി ദു​രൈ​യാ​ണ് നി​ർ​മാ​ണം. സം​ഗീ​ത​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഒ​രു റൊ​മാ​ന്‍റി​ക് ചി​ത്ര​മാ​ണ് വി​എ​സ്പി 33. അ​തേ സ​മ​യം ന​ല്ലൊ​രു സ​ന്ദേ​ശ​വും ചി​ത്ര​ത്തി​ലു​ണ്ടെ​ന്ന് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ വെ​ങ്ക​ട കൃ​ഷ്ണ റൂ​ഗ​ത് അ​റി​യി​ച്ചു. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.