മാധവനും സിമ്രാനും വീണ്ടുമൊന്നിക്കുന്നു. നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കറ്ററി; ദ് നമ്പി എഫക്ടിലാണ് പതിനഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്നത്.
നമ്പി നാരായണന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ സിമ്രാൻ അവതരിപ്പിക്കുന്നത്. നമ്പി നാരയണൻ രചിച്ച റെഡി ടു ഫയർ: ഹൗ ഇന്ത്യ ആൻഡ് ഐ സർവൈവ്ഡ് ദ് ഐഎസ്ആർഒ സ്പൈ കേസ് എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഈ സിനിമയൊരുങ്ങുന്നത്.
ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് സിനിമയൊരുങ്ങുന്നത്. മാധവനും ആനന്ദ് മഹാദേവനും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.