മലയാളത്തിന്‍റെ സം​വി​ധാ​യ​ക​ൻ ഇ​നി തമിഴകത്ത് നാ​യ​ക​ൻ
Wednesday, October 28, 2020 3:15 PM IST
ആ​ക്‌ഷ​നും ക​ട്ടും പ​റ​ഞ്ഞു കാമറയ്ക്കു പിന്നിലിരു​ന്നു സിനിമയൊരുക്കിയിരുന്ന യു​വ​സം​വി​ധാ​യ​ന്‍ നാ​യ​ക​നാ​യി കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തു​ന്നു. ഇ​രൈ തേ​ട​ൽ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യാ​ണ് ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ കൃ​ഷ്ണ​ജി​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം. ‍

പ​ര​സ്യ​ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു കൃ​ഷ്ണ​ജി​ത്തി​ന്‍റെ ഈ ​രം​ഗ​ത്തേ​ക്കു​ള്ള ചു​വ​ടു​വ​യ്പ്പ്. 2013-ല്‍ ​ഫ്‌​ളാ​റ്റ് ന​മ്പ​ര്‍ 4ബി ​എ​ന്ന ചി​ത്രം തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്തു​കൊ​ണ്ട് കൃ​ഷ്ണ​ജി​ത്ത് എ​സ്. വി​ജ​യ​ൻ സി​നി​മാ രം​ഗ​ത്തേ​ക്ക് ക​ട​ന്നുവ​ന്നു. ആ ​ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ 2013ലെ ​മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡും ജോ​ണ്‍ എ​ബ്ര​ഹാം പു​ര​സ്‌​കാ​ര​വും ക​ര​സ്ഥ​മാ​ക്കി.

പി​ന്നീ​ട് ഡെ​ഡ്‌​ലൈ​ൻ, ബാ​ല്‍​ക്ക​ണി എ​ന്നീ ര​ണ്ട് ചി​ത്ര​ങ്ങ​ള്‍ കൂ​ടി സം​വി​ധാ​നം ചെ​യ്തു. ത​ന്‍റെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ആ​യ അ​ജീ​ഷ് പി. ​അ​ശോ​കി​ന്‍റെ പ്ര​തി​ധ്വ​നി എ​ന്ന ഹൃ​സ്വ ചി​ത്ര​ത്തി​ലൂ​ടെ ബേ​ബി മീ​നാ​ക്ഷി​ക്കൊ​പ്പ​മു​ള്ള അ​ഭി​ന​യ​ത്തി​ന് 2018 ലെ ​മി​ക​ച്ച ന​ട​നു​ള്ള ഭ​ര​ത​ന്‍ പു​ര​സ്‌​കാ​ര​വും കൃ​ഷ്ണ​ജി​ത്ത് ക​ര​സ്ഥ​മാ​ക്കി.

കാ​മ​റ​യ്ക്കു മു​ന്നി​ല്‍

കാ​മ​റ​യ്ക്കു പി​ന്നി​ല്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ബാ​ല്‍​ക്ക​ണി എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്തും സു​ഹൃ​ത്തു​മാ​യ കെ. ​ശ്രീ​വ​ര്‍​മ​യു​ടെ പു​തി​യ ത​മി​ഴ് ചി​ത്ര​മാ​യ ഇ​രൈ തേ​ട​ലി​ലേ​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ ക്ഷ​ണം ല​ഭി​ച്ച​ത്. കെ.​എ​സ് കാ​ർ​ത്തി​ക് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്ര​ത്തി​ൽ രാ​ജേ​ഷ് എ​ന്ന പോലീസ് ഓഫീസറുടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് കൃ​ഷ്ണ​ജി​ത്ത് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സനൂജയാണ് നായിക. ഉങ്കളെ പോടണം സർ എന്ന തമിഴ്സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മലയാളിയായ സനൂജയുടെ രണ്ടാമത്തെ ചിത്രമാണ് ഇരൈ തേടൽ. കോ​യ​മ്പ​ത്തൂ​ർ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി.

മ​ല​യാ​ള സി​നി​മ​യി​ലെ​യും ത​മി​ഴ് സി​നി​മ​യി​ലെ​യും ഒ​ട്ട​ന​വ​ധി താ​ര​ങ്ങ​ളോ​ടൊ​പ്പം സം​വി​ധാ​യ​ക​ന്‍ എ​ന്ന നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള​ത് ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തെ ഒ​ട്ടേ​റെ സ്വാ​ധീ​നി​ച്ചുവെന്ന് കൃ​ഷ്ണ​ജി​ത്ത് പ​റ​യു​ന്നു.



14 വ​ര്‍​ഷ​ത്തെ അ​നു​ഭ​വം

സം​വി​ധാ​യ​ക​ന്‍ എ​ന്ന നി​ല​യി​ല്‍ 14വ​ര്‍​ഷ​ത്തെ അ​നു​ഭ​വ​പ​രി​ച​യം ഉ​ണ്ടെ​ങ്കി​ലും അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ തു​ട​ക്ക​കാ​ര​നാ​യ​തി​നാ​ല്‍ സി​നി​മ റി​ലീ​സ് ആ​യി പ്രേ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് കൃ​ഷ്ണ​ജി​ത്ത്.

ചെ​റു​പ്പം മു​ത​ല്‍ സ്‌​കൂ​ള്‍ നാ​ട​ക​ങ്ങ​ളി​ലും മ​റ്റും അ​ഭി​ന​യി​ച്ചു വ​ന്നി​രു​ന്ന കൃ​ഷ്ണജി​ത്തി​ന്‍റെ​യു​ള്ളി​ല്‍ ചെ​റി​യ അ​ഭി​ന​യ​മോ​ഹ​വും ഉ​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും ത​മി​ഴ് സി​നി​മ പോ​ലെ ഒ​രു വ​ലി​യ ഇ​ന്‍​ഡ​സ്ട്രി​യി​ലേ​ക്കു​ള്ള ക​ട​ന്നു​വ​ര​വ് വ​ള​രെ അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു​വെ​ന്നും അ​തേ​സ​മ​യം ഒ​രു​പാ​ട് പ്ര​തീക്ഷ​യു​ണ്ടെ​ന്നും കൃ​ഷ്ണ​ജി​ത്ത് പ​റ​യു​ന്നു.

പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ

ത​മി​ഴ്ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ‌ സി​നി​മ റി​ലീ​സ് ചെ​യ്യ​ണോ അ​തോ തി​യ​റ്റ​ർ റി​ലീ​സ് ത​ന്നെ മ​തി​യോ എ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് അ​ണി​യ​റ​ക്കാ​ർ. സി​നി​മ​യു​ടെ ഫ​സ്റ്റ്‌ലു​ക്ക് പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നു.

ചേ​ര്‍​ത്ത​ല സൂ​ര്യ​ഭ​വ​നി​ൽ പി.​എ​സ്. വി​ജ​യ​ന്‍റെ​യും സൂ​ര്യ​ക​ല​യു​ടെ​യും മ​ക​നാ​ണ് കൃ​ഷ്ണ​ജി​ത്ത്. ഭാ​ര്യ മാ​ന​സി. ഏ​ക​മ​ക​ന്‍ അ​ഥ​ര്‍​വ കൃ​ഷ്ണ​ജി​ത്ത്.

പ്ര​ദീ​പ് ഗോ​പി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.