ഞാ​നും വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു: ഖു​ശ്ബു
Wednesday, June 17, 2020 1:32 PM IST
സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ടി​ന്‍റെ മ​ര​ണ​ത്തോ​ടെ വി​ഷാ​ദ​രോ​ഗം എ​ങ്ങും ഒ​രു ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. താ​നും വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നെ​ന്ന് ഇ​പ്പോ‍​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ഖു​ശ്ബു.

എ​ല്ലാം അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രി​ക്ക​ൽ ഞാ​നും ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ഒ​രു കാ​ല​ത്ത് എ​നി​ക്ക് ജീ​വി​തം സ്തം​ഭി​ച്ച​താ​യി തോ​ന്നി. ആ ​കാ​ലം എ​ന്നെ ഭ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ല്ലാ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ എ​ന്നെ​ന്നേ​ക്കു​മാ‍​യി ഉ​റ​ങ്ങ​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു. പ​ക്ഷേ മ​ന​സും സു​ഹൃ​ത്തു​ക്ക​ളും പി​ന്തി​രി​പ്പി​ച്ചു.

എ​ന്നി​ലെ എ​ല്ലാ ദു​ർ വി​ചാ​ര​ങ്ങ​ളേ​ക്കാ​ളും ശ​ക്ത​യാ​ണ് ഞാ​ൻ എ​ന്ന് തെ​ളി​യി​ക്കാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ച്ചത്. ഞാ​ൻ ഇ​ല്ലാ​താ​കു​ന്ന​ത് കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ച​വ​രേ​ക്കാ​ൾ ശ​ക്ത​യാ​ണ് ഞാ​നെ​ന്ന് തെ​ളി​യി​ക്കാ​ൻ... ഖു​ശ്ബു ട്വി​റ്റ​റി​ൽ കു​റി​ച്ചു.

1980ൽ ​ദ ബേ​ർ​ണിം​ഗ് ട്രെ​യി​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യാ​ണ് ഖു​ഷ്ബു അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ​ത്. 1981ൽ ​ലാ​വാ​റി​സ് എ​ന്ന അ​മി​താ​ഭ് ബ​ച്ച​ൻ ചി​ത്ര​ത്തി​ലും ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചു. പ​ക്ഷെ തെ​ന്നി​ന്ത്യ​യി​ലാ​ണ് ഖു​ശ്ബു തി​ര​ക്കേ​റി​യ താ​ര​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.