ര​ജ​നി​യു​ടെ ആ​രോ​ഗ്യ​ത്തി​ല്‍ ആ​ശ​ങ്ക​യു​മാ​യി ക​സ്തൂ​രി; പൊ​ങ്കാ​ല​യി​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ
Saturday, July 3, 2021 6:05 PM IST
ര​ജ​നി​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ സം​ബ​ന്ധി​ച്ച് ന​ടി ക​സ്തൂ​രി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച അ​ഭി​പ്രാ​യ​ങ്ങ​ള്‍ ര​ജ​നി​കാ​ന്തി​ന്‍റെ ഔ​ദ്യോ​ഗി​ക വ്യ​ക്താ​വ് ത​ന്നെ നി​ഷേ​ധി​ച്ചു. കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് ര​ജ​നി​കാ​ന്ത് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യി​രു​ന്നു. സ്വ​കാ​ര്യ ജെ​റ്റി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കൂ​ടെ​യാ​യി​രു​ന്നു യാ​ത്ര. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​സ്തൂ​രി, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റേ​യേ​റെ സം​ശ​യ​ങ്ങ​ളു​ന്ന​യി​ച്ചു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​മേ​രി​ക്ക​യി​ലേ​ക്ക് ഇ​ന്ത്യ​ന്‍ യാ​ത്രി​ക​ര്‍​ക്ക് വി​ല​ക്കു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ങ്ങി​നെ​യാ​ണ് ര​ജി​നി പോ​യ​തെ​ന്നാ​ണ് ക​സ്തൂ​രി സം​ശ​യി​ച്ച​ത്. ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് ര​ജി​നി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​തെ​ന്ന് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ ഇ​ന്ത്യ​യി​ല്‍ ചി​കി​ത്സ ല​ഭി​ക്കി​ല്ലേ എ​ന്ന് ക​സ്തൂ​രി ചോ​ദി​ച്ചു.

ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ര​ജി​നി​യു​ടെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും ശ​ക്ത​മാ​യി. തു​ട​ര്‍​ന്ന് ര​ജി​നി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍, ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ള്‍ ത​ന്നോ​ടു സം​സാ​രി​ച്ചു​വെ​ന്ന് ക​സ്തൂ​രി അ​വ​കാ​ശ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ സം​ബ​ന്ധി​ച്ച് ആ​കു​ല​പ്പെ​ടാ​നൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം തി​രി​കെ വ​രു​ന്ന​ത് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ക​സ്തൂ​രി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

സം​ഭ​വം വ​ലി​യ ച​ര്‍​ച്ച​യാ​യ​തോ​ടെ ര​ജി​നി​യു​ടെ വ​ക്താ​വ് റി​യാ​സ് കെ. ​അ​ഹ​മ്മ​ദ് താ​ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്ത് വ​ന്നു. ര​ജി​നി​യോ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളോ ആ​രെ​യും വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും ഒ​രു ത​ര​ത്തി​ലു​മു​ള്ള വി​ശ​ദീ​ക​ര​ണ​വും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

തൊ​ട്ടു​പി​ന്നാ​ലെ ത​ന്നെ വി​ളി​ച്ച​ത് സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗം​ഗൈ അ​മ​ര​നാ​യി​രു​ന്നു എ​ന്ന് ക​സ്തൂ​രി വെ​ളി​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് ക​സ്തൂ​രി​യെ ചോ​ദ്യം ചെ​യ്തും പ​രി​ഹ​സി​ച്ചും ഒ​ട്ട​ന​വ​ധി​പേ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ രം​ഗ​ത്തെ​ത്തി. ഗം​ഗൈ അ​മ​ര​ന്‍ എ​ന്നാ​ണ് ര​ജി​നി​യു​ടെ കു​ടും​ബാം​ഗ​മാ​യ​തെ​ന്നും വാ​സ്ത​വ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​യ​രു​തെ​ന്നും വി​മ​ര്‍​ശ​ന​ങ്ങ​ളു​യ​ര്‍​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.