സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിയില്‍ കമല്‍ഹാസന്റെ അഭിപ്രായം എന്താണെന്ന് ആരാഞ്ഞ് നടി കസ്തൂരി. എല്ലാ കാര്യങ്ങളിലും പിണറായി വിജയൻ സര്‍ക്കാരിനെ പുകഴ്ത്താറുള്ള കമലിന് പോലീസ് നിയമ ഭേദഗതിയെക്കുറിച്ചും അതേ അഭിപ്രായമാണോ എന്നാണ് കസ്തൂരിയുടെ ട്വറ്ററിലെ ചോദ്യം.
ബഹുമാനപ്പെട്ട കമല്‍ സാർ, പിണറായി വിജയന്റെ പോലീസ് ആക്ടിനെ നിങ്ങള്‍ എങ്ങനെ കാണുന്നു? എഡിഎംകെയുടെയും ബിജെപിയുടെയും അധികാര കേന്ദ്രീകരണ നയങ്ങളെ താങ്കള്‍ സ്വേച്ഛാധിപത്യമെന്നു വിളിക്കാറുണ്ട്. ഭരണമികവും കോവിഡ് പ്രതിരോധവും മറ്റും ചൂണ്ടിക്കാട്ടി കേരളത്തെ പ്രശംസിക്കാറുണ്ട്. ഇപ്പോഴും താങ്കള്‍ക്ക് ഇതേ അഭിപ്രായമാണോ?" എന്നാണ് കസ്തൂരിയുടെ ട്വീറ്റ്.
പോലീസ് ആക്ടിലെ നിയമ ഭേദഗതിക്കെതിരേ രൂക്ഷ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ സർക്കാർ മലക്കംമറിഞ്ഞിരുന്നു. ഓർഡിനൻസിലൂടെ ഇനി നിയമ ഭേദഗതിയില്ലെന്നും നിയമസഭയിലൂടെ മാത്രമേ പുതിയ നിയമം കൊണ്ടുവരൂ എന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.