മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി കസ്തൂരി.ഇപ്പോളിതാ ഭര്‍ത്താവിനെക്കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടി നല്‍കുകയാണ് താരം. ഭൂരിഭാഗം സെലിബ്രിറ്റികളും അവരുടെ പങ്കാളികളെ പബ്ലിക്കിന് മുന്നില്‍ കാണിക്കാറില്ല, അതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം.
ഇതിന് മറുപടിയായി "ഗോസിപ്പുകാര്‍ ഞങ്ങളുടെ മക്കളെ പോലും ലക്ഷ്യം വയ്ക്കുകയാണ് പിന്നെ എന്തിന് ഞങ്ങള്‍ ഞങ്ങളുടെ കുടുംബകാര്യങ്ങള്‍ പരസ്യപ്പെടുത്തണം. പങ്കാളിയുടെ വിവരം ശേഖരിച്ച് നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്കാന് ഉദ്ദേശിക്കുന്നുണ്ടോ.
എന്റെ സ്വകാര്യജീവിതം എന്റേത് മാത്രമാണ്. എക്സിബിഷനല്ല. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്നെ അറിയാം. എന്തിന് മറ്റുള്ളവര്‍ അറിയണം' എന്നായിരുന്നു കസ്തൂരിയുടെ പ്രതികരണം.
തമിഴകത്ത് വിവാദങ്ങളോടൊപ്പം എന്നും പറഞ്ഞു കേള്‍ക്കുന്ന പേരാണ് കസ്തൂരി. തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിലൂടെ എന്നും വാര്‍ത്തകളില്‍ നിറയുന്ന നടിയുടെ കുടുംബ ജീവിതം വളരെ സ്വകാര്യം തന്നെയാണ്. സിനിമ വേറെ, ജീവിതം വേറെ എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് കസ്തൂരിയും.
ഈ ലോക്കഡൗണ്‍ കാലത്ത് കസ്തൂരി സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് പലതിനും താരം മറുപടി നല്‍കാറുമുണ്ട്. അങ്ങനെ കസ്തൂരി ഏറ്റവുമൊടുവില്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ ട്രെന്റിംഗ് ആയിരിക്കുന്നത്.
മോശമായ ചോദ്യമല്ലാതിരുന്നിട്ടും മറുപടിയില്‍ കസ്തൂരി പൊട്ടിത്തെറിക്കുകയായിരുന്നു. അതിന് വ്യക്തമായ കാരണവുമുണ്ട്. നേരത്തെ സോഷ്യല്‍ മീഡിയ പാപ്പരാസികള്‍ എം എസ് ധോണിയുടെയും നടന് വിജയ് സേതുപതിയുടെയും മക്കള്‍ക്ക് നേരെ വധഭീഷണി ഉയര്‍ത്തിയ സംഭവമുണ്ടായിരുന്നു. അതിനോട് കസ്തൂരി ശക്തമായി പ്രതികരിയും ചെയ്തിരുന്നു.
അതിര് വിടുന്ന സൈബര്‍ ക്രൈമിനെതിരേ നിരന്തരം പ്രതികരിക്കുന്ന സിനിമാ താരമാണ് കസ്തൂരി. ബാലതാരമായ അനിഖ സുരേന്ദ്രന് നേരേ സൈബര്‍ ആക്രമണമുണ്ടായപ്പോഴും കസ്തൂരി പ്രതികരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.