അദാനിയുടെ കറണ്ട്; ഷോ​ക്ക​ടി​ച്ച് കാ​ർ​ത്തി​ക
Thursday, July 2, 2020 7:51 PM IST
ത​നി​ക്ക് ല​ഭി​ച്ച വൈ​ദ്യു​തി ബി​ല്ലി​ലെ തു​ക ക​ണ്ട് ഞെ​ട്ടി മ​ല​യാ​ള ന​ടി കാ​ർ​ത്തി​ക നാ​യ​രും. ആ​യി​ര​ങ്ങ​ൾ ബി​ൽ തു​ക​യാ​യി വ​ന്ന​ത് ക​ണ്ട് പൊ​തു​ജ​നം അ​ന്പ​ര​ന്നു​വെ​ങ്കി​ൽ കാ​ർ​ത്തി​ക​യ്ക്ക് വ​ന്ന ബി​ൽ തു​ക കേ​ട്ടാ​ൽ ആ​ർ​ക്കും ഷോ​ക്ക് ആ​വും. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് കാ​ർ​ത്തി​ക​യ്ക്ക് വ​ന്ന വൈ​ദ്യു​തി ബി​ൽ. ബി​ൽ​തു​ക ക​ണ്ട ത​നി​ക്കു​ണ്ടാ​യ ഞെ​ട്ട​ൽ കാ​ർ​ത്തി​ക ഒ​രു ട്വീ​റ്റി​ൽ പ്ര​ക​ടി​പ്പി​ച്ചു.

മും​ബൈ​യി​ലെ വീ​ട്ടി​ലേ​ക്ക് അ​ദാ​നി ഇ​ലക്‌ട്രിസി​റ്റി മും​ബൈ​യു​ടെ ബി​ല്ലി​ലാ​ണ് ഭീ​മ​മാ​യ തു​ക ഉ​ണ്ടാ​യി​രു​ന്ന​ത്. ഇതു തന്നെ അ​ന്പ​ര​പ്പിച്ചു വെന്നും മീ​റ്റ​ർ റീ​ഡി​ംഗ് പോ ലുംഎ​ടു​ക്കാ​തെ​യാ​ണ് ബി​ൽ ന​ൽ​കി​യ​തെ​ന്ന് കാ​ർ​ത്തി​ക ട്വീറ്റിൽ പ​രാ​തി​പ്പെ​ടു​ന്നു.

കാ​ർ​ത്തി​ക​യു​ടെ ട്വീ​റ്റി​ന് അ​ദാ​നി ഇ​ല​ക്‌ട്രിസി​റ്റി മ​റു​പ​ടി ന​ൽ​കു​ന്നു​ണ്ട്. അ​ക്കൗ​ണ്ട് ന​ന്പ​റും കോ​ണ്‍​ടാ​ക്ട് വി​വ​ര​ങ്ങ​ളും ത​ങ്ങ​ൾ​ക്ക് കൈ​മാ​റാ​ൻ ഇ​വ​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന റി​പ്ലൈ ട്വീ​റ്റി​ൽ പ​റ​യു​ന്നു. ഇ​ത്ര​യും തു​ക വ​ന്ന​ത് പ​രി​ശോ​ധി​ക്കാ​മെ​ന്ന് അവർ ഉ​റ​പ്പു​നൽകുന്നുമു​ണ്ട്.

മു​ൻ​കാ​ല ന​ടി രാ​ധ​യു​ടെ മ​ക​ളാ​യ കാ​ർ​ത്തി​ക മ​ല​യാ​ള​ത്തി​ൽ ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത മ​ക​ര​മ​ഞ്ഞി​ലൂ​ടെ​യാ​ണ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. സം​വി​ധാ​യ​ക​ൻ സ​ന്തോ​ഷ് ശി​വ​നാ​യി​രു​ന്നു ഇ​തി​ലെ നായക​ൻ. ശേ​ഷം ക​മ്മ​ത്ത് ആ​ൻ​ഡ് ക​മ്മ​ത്ത് എന്ന സി​നി​മ​യി​ലും നാ​യി​കാ വേ​ഷം ചെ​യ്തു. ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന​പ്പോ​ഴാ​ണ് കാ​ർ​ത്തി​ക വ്യ​വ​സാ​യ രം​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ​ത്. പ്ര​മു​ഖ ഹോ​ട്ട​ൽ വ്യ​വ​സാ​യ ഗ്രൂ​പ്പി​ന്‍റെ ഡ​യ​റ​ക്ട​റാ​ണ് കാ​ർ​ത്തി​ക ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.