വിസ്മയിപ്പിക്കാൻ മാഫിയ
Wednesday, December 11, 2019 10:30 AM IST
‌ധ്രു​വ​ങ്ങ​ൾ പ​തി​നാ​റ് എ​ന്ന ആ​ദ്യ​ചി​ത്ര​ത്തി​ലൂ​ടെ വി​സ്മ​യ​ങ്ങ​ൾ തീ​ർ​ത്ത കാ​ർ​ത്തി​ക് ന​രേ​ൻ സം​വി​ധാ​നം ചെ​യ്ത മാ​ഫി​യ: ചാ​പ്റ്റ​ർ1 എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ ടീ​സ​ർ എ​ത്തി. അ​രു​ൺ വി​ജ​യ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ പ്രി​യ ഭ​വാ​നി ശ​ങ്ക​ർ ആ​ണ് നാ​യി​ക​യാ​കു​ന്ന​ത്.

പ്ര​സ​ന്ന പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ത്തി​ലെ​ത്തു​ന്നു. ലൈ​ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ല്ലി​രാ​ജ സു​ബാ​സ്ക​ര​ൻ ആ​ണ് ഈ ​ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജേ​ക്സ് ബി​ജോ​യ് ആ​ണ് സം​ഗീ​ത സം​വി​ധാ​നം. കാ​ർ​ത്തി​ക് ന​രേ​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യ ന​ര​കാസൂ​ര​ൻ ഇ​തു​വ​രെ തീയ​റ്റ​റി​ലെ​ത്തി​യി​ട്ടി​ല്ല. അ​ര​വി​ന്ദ് സ്വാ​മി, ഇ​ന്ദ്ര​ജി​ത്ത്, ശ്രി​യ സ​ര​ൺ എ​ന്നി​വ​രാ​ണ് ന​ര​ക​സൂ​ര​നി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.