കാ​പ്പാ​ൻ സെപ്റ്റംബറിൽ എത്തും
Tuesday, August 13, 2019 11:42 AM IST
മോഹൻലാലും സൂര്യയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാ​പ്പാ​ൻ സെ​പ്റ്റം​ബ​റി​ൽ തീ​യ​റ്റ​റുകളിലെ​ത്തും. ആ​ദ്യം ഓ​ഗ​സ്റ്റ് 15ന് ​റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചി​ത്രം പി​ന്നീ​ട് സെ​പ്റ്റം​ബ​ർ 20ന് ​എ​ത്തു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

എ​ന്നാ​ൽ ഇ​പ്പോ​ൾ സെ​പ്റ്റം​ബ​ർ പത്തിന് ​ചി​ത്രം തീയ​റ്റ​റി​ലെ​ത്തു​മെന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. കെ.​വി. ആ​ന​ന്ദാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍ ഒ​ന്നി​ച്ച് റി​ലീ​സ് ചെ​യ്യാ​നാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രു​ടെ തീ​രു​മാ​നം. സ​യേ​ഷ സൈ​ഗാ​ളാ​ണ് നാ​യി​ക.

ബോ​മാ​ന്‍ ഇ​റാ​നി, സ​മു​ദ്ര​ക്ക​നി, പ്രേംശ​ങ്ക​ര്‍, കൃ​ഷ്ണ​മൂ​ര്‍​ത്തി എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ള്‍. ഒ​രേ സ​മ​യം ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി​ട്ടാ​ണ് കാ​പ്പാ​ന്‍ വ​രു​ന്ന​ത്. ബ​ന്തോ​ബാ​സ്റ്റ് എ​ന്നാ​ണ് തെ​ലു​ങ്ക് വേ​ര്‍​ഷ​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.