ജ​യം ര​വി​യു​ടെ ഭൂമി
Wednesday, March 11, 2020 10:33 AM IST
ജ​യം ര​വി​യു​ടെ ഏ​റ്റ​വും ഒ​ടു​വി​ലി​റ​ങ്ങി​യ കോ​മാ​ലി എ​ന്ന ചി​ത്രം വ​ൻ വി​ജ​യം നേ​ടി​യെ​ങ്കി​ലും അ​തോ​ടൊ​പ്പം വി​വാ​ദ​ങ്ങ​ളും സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​പ്പോ​ളി​താ കോ​മാ​ലി എ​ന്ന സി​നി​യ്ക്ക് ശേ​ഷം ജ​യം ര​വി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​യ ഭൂ​മി​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി.

ല​ക്ഷ്മ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കീ​ട​നാ​ശി​നി ഉ​പ​യോ​ഗം പ്ര​കൃ​തി​ക്കു വ​രു​ത്തു​ന്ന ദൂ​ഷ്യ​വ​ശ​ങ്ങ​ളെ പ്ര​തി​പാ​ദി​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ബോ​ഗ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ജ​യം ര​വി​യും ല​ക്ഷ്മ​ണും ഒ​ന്നി​ക്കു​ന്ന സി​നി​മ എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ജ​യം ര​വി​യു​ടെ ഇ​രു​പ​ത്തി​യ​ഞ്ചാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ല്‍ നാ​യി​ക നി​ധി അ​ഗ​ര്‍​വാ​ള്‍ ആ​ണ്.

റോ​ണി​ത് റോ​യ്, രാ​ധാ​ര​വി, ശ​ര​ണ്യ പൊ​ൻ​വ​ണ്ണ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. മെ​യ് ഒ​ന്നി​നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ്. ഒ​രു ക​ര്‍​ഷ​ക​ന്‍റെ വേ​ഷ​ത്തി​ലും ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ന്‍റെ വേ​ഷ​ത്തി​ലു​മൊ​ക്കെ ജ​യം ര​വി ചി​ത്ര​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ഡി. ​ഇ​മ്മ​ൻ ആ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.