പെ​ർ​ഫ്യൂം എ​നി​ക്ക് ക​ഥാ​പാ​ത്ര​ങ്ങ​ൾ: ആൻഡ്രിയ
Friday, July 26, 2019 10:16 AM IST
ക​ഥാ​പാ​ത്ര​ങ്ങ​ളും പെ​ർ​ഫ്യൂ​മും ത​മ്മി​ൽ എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ ? ത​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​ണ്ടെ​ന്നാ​ണ് തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ആ​ൻ​ഡ്രി​യ ജെ​ർ​മി​യ പ​റ​യു​ന്ന​ത്. ത​നി​ക്കു ല​ഭി​ക്കു​ന്ന ഓ​രോ ക​ഥാ​പാ​ത്ര​ത്തി​നും വേ​ണ്ടി താ​ൻ വ്യ​ത്യ​സ്ത​മാ​യ പെ​ർ​ഫ്യൂ​മു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​തു ക​ഥാ​പാ​ത്ര​മാ​യി മാ​റാ​ൻ ത​ന്നെ സ​ഹാ​യി​ക്കാ​റു​ണ്ടെ​ന്നും ആ​ൻ​ഡ്രി​യ പ​റ​യു​ന്നു.

"അ​ന്ന​യും റ​സൂ​ലും’ എ​ന്ന ചി​ത്രം മു​ത​ലാ​ണ് ഞാ​ൻ ഇ​ങ്ങ​നെ ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. ഒ​രു പ​രി​ധി​വ​രെ എ​നി​ക്ക് അ​ത് ഗു​ണം ചെ​യ്തി​രു​ന്നു. സു​ഗ​ന്ധം കൊ​ണ്ട് ഒ​രു ക​ഥാ​പാ​ത്ര​ത്തെ തി​രി​ച്ച​റി​യ​ണ​മെ​ന്ന് ഞാ​നൊ​രു പു​സ്ത​ക​ത്തി​ൽ വാ​യി​ച്ചി​രു​ന്നു. ഇ​നി അ​തൊ​ന്നു​മി​ല്ലെ​ങ്കി​ലും ര​സ​ക​ര​മ​ല്ലേ, നി​ങ്ങ​ൾ​ക്ക് പെ​ർ​ഫ്യൂ​മു​ക​ളു​ടെ മ​നോ​ഹ​ര​മാ​യ ഒ​രു ശേ​ഖ​രം ല​ഭി​ക്കും- ആ​ൻ​ഡ്രി​യ പ​റ​ഞ്ഞു.

"വ​ട​ചെ​ന്നൈ’​യി​ലെ ച​ന്ദ്ര​യാ​യി മാ​റു​ന്പോ​ൾ ആ ​ക​ഥാ​പാ​ത്ര​ത്തി​ന് ഇ​ണ​ങ്ങി​യ ഒ​രു പെ​ർ​ഫ്യൂം ക​ണ്ടെ​ത്താ​ൻ ആ​ദ്യ​മൊ​ന്നു ബു​ദ്ധി​മു​ട്ടി.​ പി​ന്നെ ഇ​ണ​ങ്ങി​യ ഒ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഷൂ​ട്ടിം​ഗി​ന് ശേ​ഷം ഞാ​ൻ ആ ​പെ​ർ​ഫ്യൂ​മി​നെ കു​റി​ച്ച് ഗൂ​ഗി​ൾ ചെ​യ്തു നോ​ക്കി. ഞെ​ട്ടി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മ​ധു​ര​ക​​മാ​യ വി​ഷം എ​ന്നാ​ണ് അ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. അ​തു ത​ന്നെ​യാ​ണ് ച​ന്ദ്ര എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ഏ​റ്റ​വു​മി​ണ​ങ്ങി​യ വി​ശേ​ഷ​ണ​വും. സാ​ധാ​ര​ണ സി​നി​മ​ക​ൾ​ക്കു ശേ​ഷം അ​തി​ൽ ഉ​പ​യോ​ഗി​ച്ച പെ​ർ​ഫ്യൂം പി​ന്നീ​ട് ഞാ​ൻ ഉ​പ​യോ​ഗി​ക്കാ​റി​ല്ല. എ​ന്നാ​ൽ ച​ന്ദ്ര​യു​ടെ സു​ഗ​ന്ധം പി​ന്നെ​യും ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ആ​ൻ​ഡ്രി​യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.