ദ​ർ​ബാ​റി​ലെ ഗാ​നം ആ​ല​പി​ക്കു​വാ​ൻ ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളും
Friday, December 6, 2019 9:36 AM IST
ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ദ​ർ​ബാ​റി​ലെ ഗാ​നം ആ​ല​പി​ക്കു​വാ​ൻ ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളും. ഹൈ​ദ​രാ​ബാ​ദി​ലെ സ്പൈ​സ് ഗേ​ൾ​സ് എ​ന്ന മ്യൂ​സി​ക് ബാ​ൻ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​മു​ഖി, ര​ച​ന, പ്രി​യ എ​ന്നി​വ​രാ​ണ് ഗാ​നം ആ​ല​പി​ക്കു​ന്ന​ത്.

അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ആ​ണ് സി​നി​മ​യി​ലെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ര​ജ​നി​കാ​ന്ത് അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യി​ൽ ന​യ​ൻ​താ​ര​യാ​ണ് നാ​യി​ക. സു​നി​ൽ ഷെ​ട്ടി, പ്ര​തി​ക് ബ​ബ്ബാ​ർ, യോ​ഗി ബാ​ബു, ജീ​വ, പ്ര​കാ​ശ് രാ​ജ്, നി​വേ​ദ തോ​മ​സ്, സൂ​രി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.