രജനികാന്ത്-എ.ആർ. മുരുകദോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദർബാറിൽ അഭിനയിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ഹോളിവുഡ് നടൻ ബിൽ ഡ്യൂക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. നയൻ താരയാണ് സിനിമയിലെ നായിക.
എനിക്ക് തമിഴ് സംസാരിക്കുവാൻ അറിയില്ലെന്നും എന്നാൽ രജനികാന്തിന്റെ ബന്ധുവായിട്ടോ അല്ലെങ്കിൽ നയൻതാരയുടെ അമ്മാവനായിട്ടോ അഭിനയിക്കാൻ സാധിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
എന്നാൽ എന്നാൽ വളരെയധികം അത്ഭുതത്തോടെ "സാർ ഇത് താങ്കൾ തന്നെയാണോ' എന്നാണ് മുരുകദോസ് ചോദിച്ചത്. "മുരുകദോസിന്റെ സിനിമകൾ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും' ഡ്യൂക്ക് മറുപടിയും നൽകി.
എക്സ് മെൻ, കമാൻഡൊ, പ്രഡേക്ടർ, മാൻഡി എന്നിവയാണ് ബിൽ ഡ്യൂക്ക് അഭിനയിച്ചിട്ടുള്ള പ്രധാന ചിത്രങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.