ഗി​ന്ന​സ് പ​ക്രു വീ​ണ്ടും ത​മി​ഴി​ലേ​ക്ക്
Thursday, March 5, 2020 11:11 AM IST
എ​ട്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഗി​ന്ന​സ് പ​ക്രു വീ​ണ്ടും ത​മി​ഴി​ലേ​ക്ക്. വി​ജ​യ്, സൂ​ര്യ എ​ന്നീ സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ത​മി​ഴി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ഗി​ന്ന​സ് പ​ക്രു അ​രി​യാ​ൻ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലാ​ണ് ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത്.

ഇ​പ്പോ​ൾ ന​വാ​ഗ​ത​നാ​യ ആ​ദി​ത്യ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഗി​ന്ന​സ് പ​ക്രു ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി. ചെ​ന്നൈ​യി​ലാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട ചി​ത്രീ​ക​ര​ണം. ഈ ​മാ​സം പത്തിന് ​ര​ണ്ടാ​മ​ത്തെ ഷെ​ഡ്യൂ​ൾ ആ​രം​ഭി​ക്കും.

ഇ​തി​ന​കം ആ​റു ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ൽ ഗി​ന്ന​സ് പ​ക്രു അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞു. 1985ൽ ​അ​ന്പി​ളി അ​മ്മാ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ജ​യ്കു​മാ​ർ‌ എ​ന്ന പ​ക്രു സി​നി​മ​യി​ലെ​ത്തു​ന്ന​ത്. കു​ട്ടീം കോ​ലും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​നാ​യി മാ​റി​യ പ​ക്രു ഫാ​ൻ​സി ഡ്ര​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നി​ർ​മാ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.