നീട്ടി നീട്ടി ഒടുവിൽ ധനുഷ് ചിത്രം തീയറ്ററിലേക്ക്
Monday, September 9, 2019 6:27 PM IST
റി​ലീ​സ് തീ​യ​തി നീ​ട്ടി നീ​ട്ടി ഒ​ടു​വി​ൽ എ​ന്നെ നോ​ക്കി പാ​യും തോ​ട്ട 12ന് ​എ​ത്തു​മെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് അ​റി​യി​ച്ചി​രി​ക്കുന്ന​ത്. ധ​നു​ഷ് നാ​യ​ക​നാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ഗൗ​തം മേ​നോ​നാ​ണ്.

ചി​ത്രം തീ​യ​റ്റ​ർ കാ​ണു​മോ ഇ​ല്ല​യോ എ​ന്നു​ള്ള കാ​ര്യം ഇ​പ്പോ​ഴും ഉ​റ​പ്പി​ക്കാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രേ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്. പ​ല ത​വ​ണ റി​ലീ​സ് തീ​യ​തി മാ​റ്റി​യ​തി​നാ​ൽ ഇ​നി​യും മാ​റ്റാ​നു​ള്ള സാ​ധ്യ​ത ത​ള​ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്നാ​ണ് പ്രേ​ക്ഷ​ക പ​ക്ഷം. മേഘ ആകാശ് ആണ് ചിത്രത്തിൽ നായികയാകുന്നത്.

2016 മാ​ര്‍​ച്ച് മാ​സ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് ആ​രം​ഭി​ച്ച​ത്. ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ഒ​ന്ന​ര വ​ർ​ഷം മു​ന്പു ത​ന്നെ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഗൗ​തം മേ​നോ​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ ഒ​ന്‍​ട്രാ​ഗ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.