ധനുഷ് വീണ്ടും സംവിധായകനാകുന്നു; നായകൻ നാഗാർജുന
Thursday, June 11, 2020 7:14 PM IST
ന​ട​ൻ ധ​നു​ഷ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു 2017ൽ ​പു​റ​ത്തി​റ​ങ്ങി​യ പ​വ​ർ പാ​ണ്ടി. രാ​ജ്കി​ര​ൺ, രേ​വ​തി എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ചി​ത്രം വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും ധ​നു​ഷ് സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ക​യാ​ണ്. നാ​ൻ രു​ദ്ര​ൻ എ​ന്നാ​ണ് ധ​നു​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര്.

തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം നാ​ഗാ​ർ​ജു​ന​യും എ​സ്.​ജെ സൂ​ര്യ​യും അ​ദി​തി റാ​വു​വു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ. കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ജ​ഗ​മേ ത​ന്തി​രം എ​ന്ന ചി​ത്ര​മാ​ണ് ഇ​നി ധ​നു​ഷി​ന്‍റേ​താ​യി എ​ത്താ​നു​ള്ള​ത്.

ലോ​ക്ക്ഡൗ​ൺ കാ​ലം ക​ഴി​ഞ്ഞ് താ​ൻ അ​ഭി​ന​യി​ക്കാ​ൻ ക​രാ​ർ ന​ൽ​കി​യ ചി​ത്ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ലു​ട​ൻ നാ​ൻ രു​ദ്ര​ന്‍റെ സം​വി​ധാ​ന​ത്തി​ലേ​ക്കു ധ​നു​ഷ് തി​രി​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.