സൺ പിക്ചേഴ്സ് രജനീകാന്തിനെ നായകനാക്കി നിർമിക്കുന്ന അണ്ണാത്തയുടെ ഷൂട്ടിംഗ് മുടങ്ങി. ചിത്രീകരണം നടക്കുന്ന സൈറ്റിൽ നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഷൂട്ടിംഗ് നിർത്തിവയ്ക്കുകയായിരുന്നു.
രജനീകാന്ത്, സംവിധായകൻ ശിവ തുടങ്ങിയവരുടെ പരിശോധനാഫലം നെഗ റ്റീവാണെന്നു സൺ പിക്ചേഴ്സ് ട്വിറ്റ് ചെയ്തു. കോവിഡ് മഹാമാരിക്കിടെ നിർത്തിവച്ച അണ്ണാത്തയുടെ ഷൂട്ടിംഗ് ഡിസംബർ 14നാണു പുനരാരംഭിച്ചത്. കീ ർത്തി സുരേഷ്, നയൻതാര, മീന, ഖുശ്ബു എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.