സീ​റോ​യെ ക​ട​ത്തി​വെ​ട്ടി ബി​ഗി​ൽ ട്രെ​യി​ല​ർ
Wednesday, October 16, 2019 3:01 PM IST
യൂ​ട്യൂ​ബി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​ളു​ക​ൾ ക​ണ്ട ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ട്രെ​യി​ല​ർ എ​ന്ന റി​ക്കാ​ർ​ഡ് ബി​ഗി​ലി​ന് സ്വ​ന്തം. റി​ലീ​സ് ചെ​യ്ത് നാ​ല് ദി​ന​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ 2 കോ​ടി 98 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ട്രെ​യി​ല​ർ ക​ണ്ട​ത്.

ഇ​തോ​ടെ ഷാ​രൂ​ഖ് ഖാ​ൻ ചി​ത്രം സീ​റോ​യെ ക​ട​ത്തി വെ​ട്ടി​യി​രി​ക്കു​ക​യാ​ണ് ബി​ഗി​ൽ. 19 ല​ക്ഷം ലൈ​ക്കു​ക​ളാ​ണ് സീ​റോ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ഴും യൂ​ട്യൂ​ബ് ട്രെ​ൻ​ഡിം​ഗി​ൽ മു​ന്നി​ൽ ത​ന്നെ​യാ​ണ് ട്രെ​യി​ല​റി​ന്‍റെ സ്ഥാ​നം.

തെ​രി, മെ​ർ​സ​ർ എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം ആ​റ്റ്ലി, വി​ജ​യ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യാ​ണ് ബി​ഗി​ൽ. വ​നി​ത ഫു​ട്ബോ​ൾ കോ​ച്ചി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ദീ​പാ​വ​ലി റി​ലീ​സാ​യി ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.