മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് അസുരൻ. ധനുഷ് രണ്ട് ലുക്കുകളിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം നേരത്തെ തന്നെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വധൂവരന്മാരുടെ വേഷത്തിൽ നിൽക്കുന്ന മഞ്ജുവിന്റെയും ധനുഷിന്റെയും ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ളതാണ് ഈ ചിത്രം. രണ്ടു തലമുറകളെ പ്രതിനിധീകരിക്കുന്ന രാജദേവന്‍, കാളി എന്നീ കഥാപാത്രങ്ങളെയാണ് ധനുഷ് അസുരനിൽ അവതരിപ്പിക്കുന്നത്.
പ്രകാശ് രാജും പശുപതിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ജി.വി പ്രകാശ് കുമാറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.