കു​റ്റ​ബോ​ധ​മു​ണ്ട്: ആ​ൻ​ഡ്രി​യ
Tuesday, March 3, 2020 10:44 AM IST
പി​ന്ന​ണി ഗാ​യി​ക​യാ​യി എ​ത്തി പി​ന്നീ​ട് ബി​ഗ് സ്ക്രീ​നി​ലേ​ക്കും എ​ത്തി​യ ന​ടി​യാ​ണ് ആ​ൻ​ഡ്രി​യ ജെ​ർ​മി​യ. ഡാ​ൻ​സ​ർ, മ്യൂ​സി​ക് ക​ന്പോ​സ​ർ, മോ​ഡ​ൽ എ​ന്നീ നി​ല​ക​ളി​ലും താ​രം അ​റി​യ​പ്പെ​ടു​ന്നു. ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി സി​നി​മ​ക​ളി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന ആ​ൻ​ഡ്രി​യ മ​ല​യാ​ള​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ നാ​യി​ക​യാ​യി അ​ന്ന​യും റ​സൂ​ലും, മോ​ഹ​ൻ​ലാ​ലി​നോ​ടൊ​പ്പം ലോ​ഹം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ലും താ​രം എ​ത്തി​യ​ത്.

താ​ൻ ചെ​യ്ത ഒ​രു ക​ഥാ​പാ​ത്രം ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് ഇ​പ്പോ​ൾ ആ​ൻ​ഡ്രി​യ. ധ​നു​ഷ് നാ​യ​ക​നാ​യി എ​ത്തി​യ വ​ട ചെ​ന്നൈ​യി​ലെ ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ചാ​ണ് താ​രം ത​മി​ഴ് മാ​ഗ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

വെ​ട്രി​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ന​ട​ൻ അ​മീ​റി​നൊ​പ്പ​മാ​ണ് കി​ട​പ്പ​റ രം​ഗ​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. ഈ ​സി​നി​മ​യ്ക്കു ശേ​ഷം താ​ൻ സ്റ്റീ​രി​യോ​ടൈ​പ്പ് ചെ​യ്യ​പ്പെ​ട്ടു. അ​ത്ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വ​രു​ന്ന​ത്. ഇ​ഴു​കി ചേ​ർ​ന്നു​ള്ള രം​ഗ​ങ്ങ​ളി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി നി​ര​വ​ധി സം​വി​ധാ​യ​ക​രാ​ണ് സ​മീ​പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്തു മ​ടു​ത്തു. വീ​ണ്ടും വീ​ണ്ടും അ​ങ്ങ​നെ​യു​ള്ള റോ​ളു​ക​ൾ ചെ​യ്യി​ല്ല. സ​ഹ​താ​ര​വു​മാ​യി യാ​തൊ​രു ഇ​ഴു​കി ചേ​ർ​ന്നു​ള്ള രം​ഗ​ങ്ങ​ളി​ല്ലാ​ത്ത മി​ക​ച്ച വേ​ഷ​ങ്ങ​ൾ ചെ​യ്യാ​നാ​ണ് ഇ​പ്പോ​ൾ കാ​ത്തി​രി​ക്കു​ന്ന​ത്. മി​ക​ച്ച ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ൽ പ്ര​തി​ഫ​ലം കു​റ​യ്ക്കാ​നും ത​യാ​റാ​ണ്- ആ​ൻ​ഡ്രി​യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.