നയൻതാരയുടെ നായകനായി അജ്മൽ
Friday, March 20, 2020 10:46 AM IST
നെ​ട്രി​ക​ൺ എ​ന്ന ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യു​ടെ നാ​യ​ക​നാ​കാ​ൻ അ​ജ്മ​ൽ അ​മീ​ർ. മ​ണി​ര​ത്ന​ത്തി​ന്‍റെ അ​സി​സ്റ്റ​ൻ​ഡ് ആ​യി​രു​ന്ന മി​ലി​ന്ദ് റാ​വു ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. റൗ​ഡി പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ വി​ഘ്നേ​ഷ് ശി​വ​ൻ ആ​ണ് നെ​ട്രി​ക​ൺ നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്രം സെ​പ്റ്റം​ബ​റി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ത​മി​ഴി​ലും തെ​ലു​ങ്കി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള അ​ജ്മ​ൽ 2007ൽ ​പു​റ​ത്തി​റ​ങ്ങി​യ പ്ര​ണ​യ​കാ​ലം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നാ​യ​ക​നാ​യി അ​ര​ങ്ങേ​റി​യ​ത്. മി​ഷ്കി​ൻ സം​വി​ധാ​നം ചെ​യ്ത അ​ഞ്ചാ​തെ ആ​ണ് അ​ജ്മ​ലി​ന്‍റെ ആ​ദ്യ ത​മി​ഴ് ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.