നേ​ർ​കൊ​ണ്ട പാ​ർ​വൈ ഇ​ന്‍റ​ർ​നെ​റ്റി​ൽ
Thursday, August 8, 2019 11:20 AM IST
അ​ജി​ത്ത് നാ​യ​ക​നാ​കു​ന്ന നേ​ർ​കൊ​ണ്ട പാ​ർ​വൈ​യു​ടെ ചി​ല സീ​നു​ക​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ. ചിത്രം റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇന്‍റർനെറ്റിൽ ചിത്രം എത്തിയിരിക്കുന്നത്. ത​മി​ഴ്റോ​ക്കേ​ഴ്സാ​ണ് വ്യാ​ജ​പ​തി​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സി​നി​മ​യു​ടെ പ്രി​വ്യൂ ഷോ ​സി​ങ്ക​പ്പൂ​രി​ലും പ്ര​സ് സ്ക്രീ​നിം​ഗ് ചെ​ന്നൈ​യി​ലും ന​ട​ന്നി​രു​ന്നു. ഇ​വി​ടെ നി​ന്നാ​കാം രം​ഗ​ങ്ങ​ൾ ചോ​ർ​ന്ന​തെ​ന്നാ​ണ് വി​വ​രം.

ബോ​ളി​വു​ഡ് ചി​ത്രം പി​ങ്കി​ന്‍റെ ത​മി​ഴ് റീ​മേ​ക്കാ​ണ് നേ​ർ​കൊ​ണ്ട പാ​ർ​വൈ. ശ്ര​ദ്ധ ശ്രീ​നാ​ഥ്, അ​ഭി​രാ​മി വെ​ങ്ക​ടാ​ച​ലം, ആ​ൻ​ഡ്രി​യ ട​രി​യാം​ഗ്, അ​ർ​ജു​ൻ ചി​ദം​ബ​രം, അ​ശ്വി​ൻ റാ​വു എ​ന്നി​വ​രും സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ബോ​ണി​ക​പൂ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.