ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്ക​ണം; ര​ജ​നി​കാ​ന്തി​നോ​ട് സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ച് വി​ജ​യ​ല​ക്ഷ്മി
Friday, August 9, 2019 2:08 PM IST
ജീ​വ​ൻ ര​ക്ഷി​ക്കു​വാ​ൻ ര​ജ​നി​കാ​ന്തി​നോ​ട് സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ച് ന​ടി വി​ജ​യ​ല​ക്ഷ്മി. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ക​ടു​ത്ത ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും സ​ഹാ​യി​ക്ക​ണ​മെ​ന്നും വി​ജ​യ​ല​ക്ഷ്മി അ​ഭ്യ​ർ​ത്ഥി​ച്ചു. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ദേ​വ​ദൂ​ത​നി​ൽ നാ​യി​ക​യാ​യി മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ചി​ത​യാ​യ താ​രം ദീ​ർ​ഘ​നാ​ളു​ക​ളാ​യി രോ​ഗാ​വ​സ്ഥ​യി​ൽ വ​ല​യു​ക​യാ​ണ്.

ഒ​രു കാ​ല​ത്ത് സി​നി​മ​യി​ൽ തി​ര​ക്കു​ള്ള താ​ര​മാ​യി​രു​ന്ന ന​ടി കു​റ​കാ​ല​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​ണ്. ര​ക്ത​സ​മ്മ​ർ​ദ്ദം ഉ​യ​ർ​ന്ന​തി​നാ​ൽ അ​ടു​ത്തി​ടെ വി​ജ​യ​ല​ക്ഷ്മി​യെ ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ക​ന്ന​ഡ ന​ട​ൻ ര​വി പ്ര​കാ​ശ് സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി ഉ​പ​ദ്ര​വി​ച്ച​താ​യും ക​ടു​ത്ത മാ​ന​സി​ക-​ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് താ​ൻ അ​നു​ഭ​വി​ക്കു​ന്ന​താ​യും വി​ജ​യ​ല​ക്ഷ്മി പ​റ​യു​ന്നു. അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കും വേ​ണ്ടി എ​നി​ക്ക് പോ​രാ​ടി​യെ മ​തി​യാ​കു എ​ന്നും വി​ജ​യ​ല​ക്ഷ്മി വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.