ദ​ള​പ​തി​യു​ടെ പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു; സം​വി​ധാ​നം നെ​ൽ​സ​ൺ ദി​ലീ​പ് കു​മാ​ർ
Friday, December 11, 2020 4:07 PM IST
വി​ജ​യ്‌​യു​ടെ പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. നെ​ല്‍​സ​ണ്‍ ദി​ലീ​പ് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ സ​ണ്‍​പി​ക്‌​ചേ​ഴ്‌​സി​ന്റെ ബാ​ന​റി​ലാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലാ​നി​ധി​മാ​ര​ന്‍, വി​ജ​യ്, നെ​ല്‍​സ​ണ്‍ എ​ന്നി​വ​രൊ​ന്നി​ച്ചു​ള്ള വീ​ഡി​യോ​യും സ​ണ്‍ പി​ക്‌​ചേ​ഴ്‌​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. അ​നി​രു​ന്ദ് ര​വി​ച​ന്ദ​റാ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

ന​യ​ന്‍​താ​ര നാ​യി​ക​യാ​യി എ​ത്തി​യ കൊ​ല​മാ​വ് കോ​കി​ല സം​വി​ധാ​നം ചെ​യ്ത​ത് നെ​ല്‍​സ​ണ്‍ ആ​ണ്. ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍ നാ​യ​ക​നാ​കു​ന്ന ഡോ​ക്ട​ര്‍ എ​ന്ന സി​നി​മ​യാ​ണ് നെ​ല്‍​സ​ണി​ന്റേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം.

ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​സ്റ്റ​റാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന വി​ജ​യ് ചി​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.