ചൂ​താ​ട്ടം: താരത്തെ ഒ​റ്റി​യ​ത് മ​റ്റൊ​രു ന​ട​ൻ?
Thursday, July 30, 2020 5:29 PM IST
ചെ​ന്നൈ നു​ങ്ക​ന്പാ​ക്ക​ത്തെ ഫ്ളാ​റ്റി​ൽ ചൂ​താ​ട്ടം ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ത​മി​ഴ് ന​ട​ൻ ഷാ​മി​നും സം​ഘ​ത്തി​നും ജാ​മ്യം. ന​ട​നോ​ടൊ​പ്പം അ​റ​സ്റ്റി​ലാ​യ​വ​രി​ൽ വ്യ​വ​സാ​യി​ക​ളും സി​നി​മാ നി​ർ​മാ​താ​ക്ക​ളു​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ചൂ​താ​ട്ട​ത്തി​ൽ പ​ണം ന​ഷ്ട​മാ​യ ഒ​രു ന​ട​നാ​ണ്ര​തേ ചൂ​താ​ട്ടം ന​ട​ക്കു​ന്ന കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പോ​ലീ​സ് ത​ന്നെ​യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ അ​താ​രാ​ണെ​ന്നു പോലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ഫ്ളാ​റ്റി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യും ചൂ​താ​ട്ട ടോ​ക്ക​ണു​ക​ളും കാ​ർ​ഡു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​വി​ടെ പ​തി​വാ​യി ചൂ​താ​ട്ട​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ത​മി​ഴ് സി​നി​മ​യി​ലെ ഒ​ട്ടേ​റെ പ്ര​മു​ഖ​രാ​യ ന​ട​ൻ​മാ​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ത​മി​ഴ് സി​നി​മാ​രം​ഗ​ത്തെ പ​ല പ്ര​മു​ഖ​രും ഷാം ​ന​ട​ത്തി​യി​രു​ന്ന ചൂ​താ​ട്ട​കേ​ന്ദ്ര​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ത​മി​ഴ് സി​നി​മ​യി​ലെ പ്ര​മു​ഖ​ർ​ക്ക് ചൂ​താ​ട്ട​വു​മാ​യി ബ​ന്ധ​മു​ണ്ട് എ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഷാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ചൂ​താ​ട്ടം ന​ട​ന്ന ഫ്ളാ​റ്റ്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ഷാ​മി​ന്‍റെ ഫ്ളാ​റ്റി​ൽ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​രു​പാ​ട് പേ​ർ എ​ത്താ​റു​ണ്ട​ത്രെ.

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് ചൂ​താ​ട്ട​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. രാ​ത്രി 11 മു​ത​ൽ പു​ല​ർ​ച്ച നാ​ലു വ​രെ​യാ​യി​രു​ന്നു​വ​തേ പ്ര​വ​ർ​ത്ത​നം. ത​മി​ഴ് സി​നി​മ​യി​ലെ പ്ര​മു​ഖ​നാ​യ ന​ട​ന് ചൂ​താ​ട്ട​ത്തി​ലൂ​ടെ വ​ൻ തു​ക ന​ഷ്ട​മാ​യി എ​ന്നു പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. പ്ര​തി​ക​ൾ എ​ങ്ങ​നെ​യാ​ണ് പ​ണം വ​ച്ച് ചൂ​താ​ട്ട​ത്തി​ലേ​ർ​പ്പെ​ട്ട​ത് എ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഓ​ഫീ​സ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

ഓ​ണ്‍​ലൈ​ൻ ഗെ​യിം ക​ളി​ച്ച് പ​ണം ന​ഷ്ട​മാ​യ ബി​രു​ദ വി​ദ്യാ​ർ​ഥി ക​ഴി​ഞ്ഞ​ദി​വ​സം ചെ​ന്നൈ​യി​ൽ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഇ​യാ​ളു​ടെ 20,000 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത് എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. തു​ട​ർ​ന്നാ​ണ് ചൂ​താ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ് തു​ട​ക്ക​മി​ട്ട​തും ഷാ​മും സം​ഘ​വും അ​റ​സ്റ്റി​ലാ​യ​തും.

നു​ങ്ക​ന്പാ​ക്കം അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ഷാ​മ​ട​ക്കം 12 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ചൂ​താ​ട്ട നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​വും ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ലം​ഘ​ന​ത്തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ്റി​യി​രി​ക്കു​ന്ന​തി​നാ​ൽ ഹോ​ട്ട​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചൂ​താ​ട്ടം ഇ​പ്പോ​ൾ കു​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​റു​കി​ട മ​ത്സ​ര​ങ്ങ​ൾ കൂ​ടു​ക​യാ​ണു​ണ്ടാ​യ​ത്. പ​രി​ശോ​ധ​ന​ക​ൾ ക​ർ​ക്ക​ശ​മാ​ക്കി ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

മോ​ഡ​ൽ കൂ​ടി​യാ​യ ഷം​സു​ദ്ദീ​ൻ ഇ​ബ്രാ​ഹിം എ​ന്ന ഷാം 2001​ൽ 12ബി ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തി​യ​ത്. ദി ​ഗ്രേ​റ്റ് ഫാ​ദ​ർ എ​ന്ന മ​ല​യാ​ള​സി​നി​മ​യി​ലും ഷാം ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. വെ​ങ്കി​ട് പ്ര​ഭു സം​വി​ധാ​നം ചെ​യ്ത പാ​ർ​ട്ടി​യി​ലാ​ണ് ഷാം ​ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത്. ഇ​ത് റി​ലീ​സ് ഡേ​റ്റ് കാ​ത്തി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.