അർബുദരോഗിയായ ആരാധികയുടെ അവസാന ആഗ്രഹം നിറവേറ്റി ഷാരുഖ് ഖാൻ
Wednesday, May 24, 2023 10:13 AM IST
അര്‍ബുദ രോഗിയായ ആരാധികയുടെ അവസാന ആഗ്രഹം നിറവേറ്റി നടന് ഷാറുഖ് ഖാന്. പശ്ചിമ ബംഗാള്‍ സ്വദേശിനി അറുപതുകാരി ശിവാനി ചക്രവര്‍ത്തിക്ക് ഷാരുഖിനെ നേരിൽ കാണണമെന്നായിരുന്നു ആഗ്രഹം.
ഇതറിഞ്ഞ ഷാരുഖ് ഖാന് വിഡിയോ കോളിലൂടെയാണ് ശിവാനി ചക്രവര്‍ത്തിയുടെ മുന്നിലെത്തിയത്. ഷാരുഖ് ഖാന്റെ കടുത്ത ആരാധികയാണ് ശിവാനി ചക്രവര്‍ത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാന്‍സര്‍ ചികിത്സയിലാണ് ഇവർ.
ഷാറുഖ് ഖാനെ നേരില്‍ കാണണമെന്നുളളതാണ് അവസാന ആഗ്രഹമെന്നും തന്റെ അടുക്കളയില്‍ ഉണ്ടാക്കിയ ഭക്ഷണം അദ്ദേഹത്തിന് നല്‍കണമെന്നും ശിവാനി ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞിരുന്നു.

‘‘എന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി. ഇനി ഞാന്‍ അധികകാലം ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് എനിക്കൊരു ആഗ്രഹമുണ്ട്.
അതിനെ എന്റെ അവസാന ആഗ്രഹമെന്ന് വിളിക്കാം. ഷാരുഖ് ഖാനെ നേരിട്ടുകാണണം. കൂടാതെ അദ്ദേഹത്തിന് എന്റെ കൈകൊണ്ട് ഉണ്ടാക്കിയ ബംഗാളി ഭക്ഷണം നല്‍കണം. അദ്ദേഹം അത് ആസ്വദിച്ച് കഴിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു.’’ശിവാനി പറഞ്ഞു.
ഇതിന് പിന്നാലെയാണ് ആരാധികയെ ഞട്ടിച്ച് കിംഗ് ഖാന്റെ വിളി എത്തിയത്. വിഡിയോ കോളില്‍ ഏകദേശം 30 മിനിറ്റിലധികം ഇരുവരും സംസാരിച്ചു.
മകളുടെ വിവാഹത്തില്‍ പങ്കെടുക്കുമെന്നും കൊല്‍ക്കത്തയിലെ വീട്ടിലെത്തി ഭക്ഷണം കഴിക്കുമെന്നും ഷാരുഖ് ഉറപ്പ് നല്കി.
കാന്‍സറിന്റെ അവസാന സ്റ്റേജിലായ ഇവര്‍ക്ക് സാമ്പത്തിക സഹായവും നടന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഷാരുഖിന്റെ ഫാന്‍സ് പേജ് ട്വീറ്റ് ചെയ്തു.