ല​വ് ടു​ഡേ, ഡ്രാ​ഗ​ൺ എ​ന്നീ ഹി​റ്റ് സി​നി​മ​ക​ൾ​ക്കു​ശേ​ഷം പ്ര​ദീ​പ് രം​ഗ​നാ​ഥ​ൻ നാ​യ​ക​നാ​കു​ന്ന ഡ്യൂ​ഡ് ട്രെ​യി​ല​ർ എ​ത്തി. മ​മി​ത ബൈ​ജു​വാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്.

സം​വി​ധാ​യി​ക സു​ധ കൊ​ങ്ക​ര​യു​ടെ അ​സോ​സി​യേ​റ്റ് ആ​യി​രു​ന്ന കീ​ർ​ത്തി​ശ്വ​ര​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഡ്യൂ​ഡ്. ഒ​ക്ടോ​ബ​ർ 17നാ​ണ് ചി​ത്രം റി​ലീ​സ്.



അ​നു ഇ​മ്മാ​നു​വേ​ൽ, ഐ​ശ്വ​ര്യ ശ​ർ​മ, ആ​ര്‍ ശ​ര​ത്‍​കു​മാ​ര്‍, ഹൃ​ദു ഹാ​റൂ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം ദ്രാ​വി​ഡ് സെ​ല്‍​വം രോ​ഹി​ണി എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു. സാ​യ് അ​ഭ​യ​ങ്കാ​രാ​ണ് സം​ഗീ​ത സം​വി​ധാ​നം. മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സ് ആ​ണ് നി​ർ​മാ​ണം.