പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ; പക്ഷെ എന്റെ മികച്ച നടൻ ഇന്ദ്രൻസ് ചേട്ടൻ
Friday, May 27, 2022 7:05 PM IST
തന്റെ കാഴ്ചപ്പാടിൽ മികച്ച നടൻ ഇന്ദ്രൻസ് ആണെന്ന് സംവിധായകൻ ഒമർ ലുലു. സംസ്ഥാന ചലചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. പക്ഷേ എന്റെ മികച്ച നടൻ ഇന്ദ്രൻസ് ചേട്ടനാണെന്നായിരുന്നു ഒമർ ലുലുവിന്റെ പ്രതികരണം. 2021ലെ മികച്ച നടനുള്ള പുരസ്കാരം ബിജുമേനോനും ജോജു ജോർജുമാണ് പങ്കിട്ടത്.
ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോനു പുരസ്കാരം ലഭിച്ചത്. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് നേട്ടമായത്. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെയാണ് തിരഞ്ഞെടുത്തത്. സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.