കഥ, തിരക്കഥ, സംഭാഷണം ധ്യാൻ ശ്രീനിവാസൻ; ഒപ്പം ശ്രീനിവാസനും വിനീതും
Saturday, April 26, 2025 4:24 PM IST
ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ബെന്നി ആശംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ എറണാകുളം റിന്യൂവൽ സെന്ററിൽ നടന്നു. സിനിമാ മേഖലയിലുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
ധ്യാൻ ശ്രീനിവാസന് പുറമേ നടനും സംവിധായകനുമായ ശ്രീനിവാസനും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ ഒരു ഗാനത്തിന് ശബ്ദം നൽകി വിനീത് ശ്രീനിവാസനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ബെന്നി ആശംസ സംവിധാനം നിർവഹിക്കുന്ന ആറാമത് ചിത്രമാണിത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
നർമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജു വർഗീസ്, ബിബിൻ ജോർജ്, അൽത്താഫ് സലിം, ജോണി ആന്റണി, പ്രേംകുമാർ, സോഹൻ സീനുലാൽ, ജിസൻ ജോസ് തുടങ്ങി ശ്രദ്ധേയമായ താരനിരയുമുണ്ട്.