ദൈ​വ ചി​ന്ത​യു​ടെ ഉ​ത്ഭ​വ​വും ശാ​സ്ത്രാ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ലോ​ച​ന​യും ഇ​ട ക​ല​ർ​ത്തി ന​ന്ദ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ക​മോ​ൺ​ഡ്രാ ഏ​ലി​യ​ൻ​എ​ന്ന സ​യ​ൻ​സ് ഫി​ക്ഷ​ൻ ക്രൈം ​ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ട്രെ​യി​ല​ർ റി​ലീ​സാ​യി.

ന​ന്ദ​കു​മാ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ക്രൗ​ണ്ട് ഫ​ണ്ട് മു​ഖേ​ന പ​ണം സ്വ​രൂ​പി​ച്ചാ​ണ് ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി ചി​ത്രം പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തി​ക്കു​ന്ന​ത്.



ന​യ​ൻ​താ​ര അ​ട​ക്കം ഒ​ട്ടേ​റെ അ​ഭി​നേ​താ​ക്ക​ളു​ടെ സി​നി​മ​ക​ളി​ൽ ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റാ​യി അ​ഭി​ന​യി​ച്ച ചേ​ർ​ത്ത​ല​ക്കാ​ര​നാ​യ നാ​ട​ക ന​ട​ൻ അ​ജി​ത്ത് ജ​ഗ​ന്നാ​ഥ ക​ലാ​പീ​ഠം അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ളി തെ​യ്യ​ത്തി​ൽ നി​ന്നും തു​ട​ങ്ങു​ന്ന ക​ഥ പി​ന്നീ​ട് അ​മേ​രി​ക്ക അ​ട​ക്കം നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ സ​ഞ്ച​രി​ച്ച് പ​റ​യു​ന്ന ഒ​രു സ​യ​ൻ​സ് ഫി​ക്ഷ​ൻ സി​നി​മ​യാ​ണ്.

എ​ഡി​റ്റിം​ഗ്, ഛായാ​ഗ്ര​ഹ​ണം-​സ​നു സി​ദ്ദി​ഖ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം -ജെ​റി​ൻ തോ​മ​സ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ശ​ര​ൺ ശ​ശി, അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ-​ഹ​രി​ദേ​വ് ശ​ശീ​ന്ദ്ര​ൻ, ക​ള​റി​സ്റ്റ്-​അ​ഖി​ൽ പ്ര​സാ​ദ്, വി​ത​ര​ണം-​എ​ൻ​പ​ടം മോ​ഷ​ൻ പി​ക്ചേ​ഴ്സ്, പി ​ആ​ർ ഒ- ​എ.​എ​സ്. ദി​നേ​ശ്.