എ​യ​ർ​പോ​ർ​ട്ട്സ് അ​ഥോ​റി​റ്റി: 83 ജൂ​ണി​യ​ർ എ​ക്‌​സി​ക്യൂ​ട്ടീ​വ്
ഡ​ൽ​ഹി എ​യ​ർ​പോ​ർ​ട്ട്‌​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യി​ൽ 83 ജൂ​ണി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഒ​ഴി​വ്. മാ​ർ​ച്ച് 18 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ള്ള വി​ഭാ​ഗം, യോ​ഗ്യ​ത:ഫ​യ​ർ സ​ർ​വീ​സ​സ്: ബി​ഇ/ ബി​ടെക് ​ഇ​ൻ ഫ​യ​ർ/​മെ​ക്കാ​നി​ക്ക​ൽ/​ഓ​ട്ട​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ്.

എ​ച്ച്ആ​ർ: ബി​രു​ദം, എം​ബി​എ/2 വ​ർ​ഷ ത​ത്തു​ല്യ കോ​ഴ്സ് (എ​ച്ച്ആ​ർ​എം/​എ​ച്ച്ആ​ർ​ഡി/​പി​എം ആ​ൻ​ഡ് ഐ​ആ​ർ/​ലേ​ബ​ർ വെ​ൽ​ഫെ​യ​ർ സ്പെ​ഷ​ലൈ​സേ​ഷ​നോ​ടെ).

ഒ​ഫീ​ഷൽ ലാം​ഗ്വേ​ജ്: ഹി​ന്ദി/​ഇം​ഗ്ലി​ഷി​ൽ പി​ജി (ബി​രു​ദ ത​ല​ത്തി​ൽ ഇം​ഗ്ലി​ഷ്/​ഹി​ന്ദി ഒ​രു വി​ഷ​യ​മാ​യി​രി​ക്ക​ണം) അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ പി​ജി (ബി​രു​ദ ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ്/ ഹി​ന്ദി ഒ​രു വി​ഷ​യ​മാ​യി​രി​ക്ക​ണം), ഇം​ഗ്ലീ​ഷി​ൽ​നി​ന്നു ഹി​ന്ദി​യി​ലേ​ക്കും തി​രി​ച്ചും ര​ണ്ടു വ​ർ​ഷ​ത്തെ വി​വ​ർ​ത്ത​ന പ​രി​ച​യം.

പ്രാ​യ​പ​രി​ധി: 27. ശ​മ്പ​ളം: 40,000-1,40,000. www.aai.aero