കോട്ടയത്തെ റബർ ബോർഡ്, ഫീൽഡ് ഓഫീസറുടെ 40 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: അഗ്രികൾച്ചർ ബിരുദം/ ബോട്ടണിയിൽ പിജി ബിരുദം.
പ്രായപരിധി: 30. ശമ്പളം: 9300-34,800. ഗ്രേഡ് പേ: 4200. ഫീസ്: 1000 രൂപ. പട്ടികവിഭാഗക്കാർക്കും സ്ത്രീകൾക്കും ഫീസില്ല. ഓൺലൈനായി അടയ്ക്കണം. പരീക്ഷാകേന്ദ്രം: കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ.
അപേക്ഷിക്കേണ്ട വിധം: www.recruitments. rubberboard.org.in എന്ന വെബ്സൈറ്റിൽ ഇ-മെയിൽ അഡ്രസും പാസ്വേഡും നൽകി ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം.
തുടർന്ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഓൺലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
വിശദ വിജ്ഞാപനം www.rubberboard.org.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
എൻജിനിയർ ട്രെയിനി
കോട്ടയം റബർ ബോർഡിലെ എൻജിനിയറിംഗ് ആൻഡ് പ്രോസസിംഗ് ഡിവിഷനിൽ ഗ്രാജ്വേറ്റ് എൻജിനിയർ ട്രെയിനി അവസരം. സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ഓരോ ഒഴിവു വീതം.
11 മാസ നിയമനം. ഇന്റർവ്യൂ ഫെബ്രുവരി 19ന്. യോഗ്യത: ബിടെക് സിവിൽ/ ഇലക്ട്രിക്കൽ എൻജിനിയറിംഗ്, സമാന മേഖലയിൽ ഒരു വർഷപരിചയം. പ്രായപരിധി: 27.
സ്റ്റെെപൻഡ്: 20,000. www.rubberboard.org.in