കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എഐ എൻജിനീയറിംഗ് സർവീസസ് ലിമിറ്റഡിൽ ഗ്രാജുവേറ്റ് എൻജിനിയർ ട്രെയിനി, റീജണൽ സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 101 ഒഴിവുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിൽ 16 ഒഴിവുണ്ട്. ഡൽഹി, മുംബൈ, കോൽക്കത്ത, ഹൈദരാബാദ്, നാഗ്പുർ എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകൾ. അഞ്ചുവർഷത്തെ കരാർ നിയമനമാണ്.
അസിസ്റ്റന്റ് സൂപ്പർവൈസർ (സെക്യൂരിറ്റി): ഒഴിവ്-73. ശമ്പളം: 27,940 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നൽകുന്ന കുറഞ്ഞത് മൂന്നുമാസത്തെ ഏവിയേഷൻ സർട്ടി ഫിക്കറ്റും ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിലുള്ള പരിജ്ഞാനവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 35 കവിയരുത്.
ഗ്രാജുവേറ്റ് എൻജിനിയർ(ട്രെയിനി): ഒഴിവ്-25. സ്റ്റൈപ്പൻഡ്: ഒരു വർഷത്തെ ട്രെയിനിംഗ് കാലയളവിൽ പ്രതിമാസം 40,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
യോഗ്യത: 60 ശതമാനം മാർക്കോടെ ഏറോനോട്ടി ക്കൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോ ണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻഡസ്ട്രിയൽ/പ്രൊഡക്ഷൻ വിഷയത്തിലുള്ള എൻജിനിയറിംഗ് ബിരുദവും 85 ശതമാനത്തിൽ കുറയാത്ത ഗേറ്റ് സ്കോറും. പ്രായം: 28 വയസ്.
റീജണൽ സെക്യൂരിറ്റി ഓഫീസർ: ഒഴിവ്: 3. ശമ്പളം: 47.625 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നൽകുന്ന കുറഞ്ഞത് മൂന്നു മാസത്തെ ഏവിയേഷൻ സർട്ടിഫിക്കറ്റും ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശികഭാഷഎന്നിവയിലുള്ള പരിജ്ഞാനവും അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 40 കവിയരുത്.
എല്ലാ തസ്തികകളിലെയും ഉയർന്ന പ്രായപരിധിയിൽ എസ്സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചു വർഷവും ഒബിസി. വിഭാഗക്കാർക്ക് മൂന്നു വർഷവും വിമുക്തഭടന്മാർക്ക് സേവനത്തിനനുസരിച്ചും ഇളവു ലഭിക്കും. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തിയാവും തെരഞ്ഞെടുപ്പ്. അപേക്ഷകർക്ക് ജോലിക്കാവശ്യമായ ശാരീരികക്ഷമത ഉണ്ടായിരിക്കണം.
അപേക്ഷാഫീസ്: ഗ്രാജുവേറ്റ് എൻജിനിയർ തസ്തികയിലേക്ക് 1500 രൂപ, മറ്റ് തസ്തികകളിലേക്ക് 1000 രൂപ. (എസ്സി/എസ്ടി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും അപേക്ഷാ ഫീസ് ബാധകമല്ല.) ഫീസ് ഡിമാൻഡ് ഡ്രാഫ്റ്റായി അടയ്ക്കണം.
അപേക്ഷ: അപേക്ഷാഫോം ബന്ധപ്പെട്ട രേഖകൾ സഹിതം ഓർഡിനറി/ സ്പീഡ് പോസ്റ്റ് മുഖേനയോ കൊറിയറായോ അയയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബർ 24.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.aiesl.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.