സതേൺ റെയിൽവേയിൽ 3,518 അപ്രന്റിസ് അവസരം. തിരുവനന്തപുരം, പാലക്കാട്, കോയമ്പത്തൂർ പെരമ്പൂർ, സേലം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡി വിഷനുകളിലാണ് അവസരം. 1 മുതൽ 2 വർഷ പരിശീലനം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 710 ഒഴിവുണ്ട്. സെപ്റ്റംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
കാറ്റഗറി, വിഭാഗം, യോഗ്യത:
ഫ്രഷർ കാറ്റഗറി: ഫിറ്റർ, പെയിന്റർ, വെൽഡർ : 50% മാർക്കോടെ പത്താം ക്ലാസ് ജയം. മെഡിക്കൽ ലബോറട്ടറി ടെക്നിഷൻ (റേഡിയോളജി, പതോളജി, കാർഡിയോളജി): ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 50% മാർക്കോടെ പ്ലസ് ടു ജയം.
എക്സ്-ഐടിഐ കാറ്റഗറി
ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഡീസൽ മെക്കാനിക്, വയർമാൻ, അഡ്വാൻസ് വെൽഡർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എസി, ഇലക്ട്രീഷൻ, ഇലക്ട്രോണിക്സ് മെക്കാനിക്, സിഒപിഎ/പിഎഎസ്എസ്എ: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി/എസ്സിവിടി അംഗീകൃത ഐടിഐ കോഴ്സ് ജയം.
ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി/എസ്സിവിടി അംഗീകൃത ഐടിഐ കോഴ്സസ്.
സെക്രട്ടേറിയൽ അസിസ്റ്റന്റ് ആൻഡ് സ്റ്റെനോഗ്രഫർ (ഇംഗ്ലീഷ്): പ്ലസ് ടു ജയം, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി/ എസ്സിവിടി അംഗീകൃത ഐടിഐ കോഴ്സ് ജയം. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു പത്താം ക്ലാസിൽ 50% മാർക്ക് വേണ്ട.
എൻജിനിയറിംഗ് ബിരുദം/ഡിപ്ലോമ/വൊക്കേഷണൽ സർട്ടിഫിക്കറ്റ് യോഗ്യതക്കാർ/റെയിൽവേയിൽ അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ട. പ്രായം: ഫ്രഷർ കാറ്റഗറി: 15-22; എക്സ്-ഐടിഐ. എഎൽടി: 15-24.
സ്റ്റൈപൻഡ്: ഫ്രഷർ കാറ്റഗറി-പത്താം ക്ലാസ് പാസായവർ: 6,000: ഫ്രഷർ കാറ്റഗറി-പ്ലസ്ടു പാസായവർ: 6,000: എക്സ് ഐടിഐ: 7,000. ഫീസ്: 100. ഓൺലൈനായി അടയ്ക്കണം പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.
തെരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തിൽ. www.sr.indianrailways.gov.in
റെയിൽവേയിൽ 14 സ്കൗട്ട്സ് അവസരം
തിരുവനന്തപുരത്തും പാലക്കാട്ടും അവസരം സതേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വോട്ടയിൽ 14 ഒഴിവ്. ലെവൽ-1 തസ്തികകളാണ്.
തിരുവനന്തപുരം, പാലക്കാട്. ചെന്നൈ തിരുച്ചിറപ്പള്ളി, മധുര, സേലം എന്നീ ഡിവിഷനുകളിലാണ് അവസരം. തിരുവ നന്തപുരം, പാലക്കാട് ഡിവിഷനുകളിൽ 2 വീതം ഒഴിവാണുള്ളത്. സെപ്റ്റംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
www. rrcmas.in