സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിനു (C-DAC) കീഴിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള സെന്ററുകളിൽ പ്രോജക്ട് സ്റ്റാഫ് ആകാൻ അവസരം. 677 ഒഴിവ്. തിരുവനന്തപുരത്ത് 52 ഒഴിവുണ്ട്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഒക്ടോബർ 20 വരെ.
മറ്റു സെന്ററുകളും ഒഴിവും: നോയിഡ-173, ബംഗളൂരു-110, ചെന്നൈ -105, പൂനെ-99, മൊഹാലി-31, ഹൈദരാബാദ് -65, ഗുവാഹത്തി -22, മുംബൈ-12, കോൽക്കത്ത -6.
തിരുവനന്തപുരത്തെ അവസരങ്ങൾ, യോഗ്യത, പ്രായപരിധി: പ്രോജക്ട് അസിസ്റ്റന്റ്: എൻജിനീയറിംഗ് ഡിപ്ലോമ, 4 വർഷ പരിചയം; 35. പ്രോജക്ട് അസോസിയേറ്റ് (എക്സ്പീരിയൻസ്ഡ്): ബിടെക്, ഒരു വർഷ പരിചയം; 45.
പ്രോജക്ട് അസോസിയേറ്റ് (ഫ്രഷർ): ബിടെക്/എംഎസ്സി/എംസിഎ; 30. പ്രോജക്ട് എൻജിനിയർ (എക്സ്പീരിയൻസ്ഡ്): ബിഇ/ബിടെക്/എംടെക്/എംഎസ്സി/എംസിഎ; ഒരു വർഷ പരിചയം; 45.
പ്രോജക്ട് എൻജിനിയർ (ഫ്രഷർ): ബിഇ/ബിടെക്/എംഎ/എംടെക്/എംഎസ്സി/എംസിഎ; 30.
പ്രോജക്ട് മാനേജർ: ബിഇ/ബിടെക്/എംഇ/എംടെക്/എംഎസ്സി/എംസിഎ/പിഎച്ച്ഡി, വർഷ പരിചയം; 56. പ്രോജക്ട് ഓഫീസർ: എംബിഎ ഫിനാൻസ്/എംകോം/സിഎ ഇന്റർ/സിഎംഎ ഇന്റർ, 3 വർഷ പരിചയം; 50.
പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ്: ബികോമും 3 വർഷ പരിചയവും അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും 3 വർഷ പരിചയവും അല്ലെങ്കിൽ എംകോം; 35. പ്രോജക്ട് ടെക്നിഷൻ: ഐടിഐ (സിഒപിഎ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് -മെക്കാനിക്കൽ), 3 വർഷ പരിചയം; 30.
സീനിയർ പ്രോജക്ട് എൻജിനിയർ: ബിഇ/ബിടെക്/എംഇ/എംടെക്/എംഎസ്സി/എംസിഎ/പിഎച്ച്ഡി, 4 വർഷ പരിചയം; 40.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.cdac.in