ഡ​ൽ​ഹി​യി​ൽ 5346 അ​ധ്യാ​പ​ക​ർ
ഡ​യ​റ​ക്ട‌​റേ​റ്റ് ഓ​ഫ് എ​ജ്യൂ​ക്കേ​ഷ​ൻ, ന്യൂ​ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ എ​ന്നി​വ​യ്ക്കു കീ​ഴി​ൽ ട്രെ​യി​ൻ​ഡ് ഗ്രാ​ജേ​റ്റ് ടീ​ച്ച​ർ (ടി​ജി​ടി), ഡ്രോ​യിം​ഗ് ടീ​ച്ച​ർ, സ്പെ​ഷ​ൽ എ​ജ്യു​ക്കേ​ഷ​ൻ ടീ​ച്ച​ർ ത​സ്തി​ക​ക​ളി​ൽ 5,346 ഒ​ഴി​വ്. ന​വം​ബ​ർ 7 വ​രെ ഓ​ൺലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ടി​ജി​ടി​യു​ടെ മാ​ത്രം 5,329 ഒ​ഴി​വു​ണ്ട്.

ത​സ്‌​തി​ക, യോ​ഗ്യ​ത:

ടി​ജി: 50% മാ​ർ​ക്കോ​ടെ ബ​ന്ധ​പ്പെ​ട്ട വി​ഷയ​ത്തി​ൽ ബി​രു​ദം/​പി​ജി അ​ല്ലെ​ങ്കി​ൽ 4 വ​ർ​ഷ ഇ​ന്‍റഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം (BEIEd/ബി​എ​സ്‌​സി ബി​എ​ഡ്/​ബി​എ ബി​എ​ഡ്. സി-​ടെ​റ്റ്.

ഡ്രോ​യി​ംഗ് ടീ​ച്ച​ർ: ഡ്രോ​യിംഗ്/​പെ​യി​ന്‍റിം ഗ്/സ്ക​ൾ​പ്ച​ർ/​ഗ്രാ​ഫി​ക് ആ​ർ​ട്‌​സി​ൽ 5 വ​ർ​ഷ ഡി​പ്ലോ​മ. അ​ല്ലെ​ങ്കി​ൽ ഡ്രോ​യിംഗ് ആ​ൻ​ഡ് പെ​യിന്‍റിംഗ്/​ഫൈ​ൻ ആ​ർ​ട്സി​ൽ പി​ജി/​ബി​രു​ദം.

സ്പെ​ഷ​ൽ എ​ജ്യു​ക്കേ​ഷ​ൻ ടീ​ച്ച​ർ: ഡി​ഗ്രി വിത്ത് ബി​എ​ഡ് സ്പെ​ഷൽ എ​ജ്യു​ക്കേ​ഷ​ൻ അ​ല്ലെ​ങ്കി​ൽ ബി​എ​ഡ് വി​ത്ത് സ്പെ​ഷ​ൽ എ​ജ്യു​ക്കേ​ഷ​ൻ 2 വ​ർ​ഷ ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ സ്പെ​ഷൽ എ​ജ്യുക്കേ​ഷ​നി​ൽ പി​ജി ഡി​പ്ലോ​മ, സി-​ടെ​റ്റ്.

പ്രാ​യം: 30 ക​വി​യ​രു​ത്. ശ​മ്പ​ളം: 44,900-1,42,400. തെ​ര​ഞ്ഞെ​ടു​പ്പ്: എ​ഴു​ത്തുപ​രീ​ക്ഷ മു​ഖേ​ന. ഡ​ൽ​ഹി​യി​ലാ​യി​രി​ക്കും പ​രീ​ക്ഷാ കേ​ന്ദ്രം. ഫീ​സ്: 100 രൂ​പ. എ​സ്ബി​ഐ ഇ-​പേ മു​ഖേ​ന ഫീ​സ​ട​യ്ക്കാം. പ​ട്ടി​ക വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ, വി​മു​ക്‌​ത​ഭ​ട​ൻ, സ്ത്രീ​ക​ൾ എ​ന്നി​വ​ർ​ക്കു ഫീ​സി​ല്ല.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https://dsssb.delhi.gov.in
">