ഇ​ന്‍റലി​ജ​ൻ​സ് ബ്യൂ​റോ: 455 സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ്
കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ഇന്‍റലി​ജ​ൻ​സ് ബ്യൂ​റോ​യു​ടെ സ​ബ്‌​സി​ഡി​യ​റി​ക​ളി​ൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റന്‍റ് (മോ​ട്ട​ർ ട്രാ​ൻ​സ്പോ​ർ​ട്ട്) ത​സ്‌​തി​ക​യി​ൽ 455 ഒ​ഴി​വ്. നേ​രി​ട്ടു​ള്ള നി​യ​മ​നം. തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ട്ട സ​ബ്‌​സി​ഡി​യ​റി ഇ​ന്‍റലി​ജ​ൻ​സ് ബ്യൂ​റോ​യി​ൽ (എ​സ്ഐ​ബി) 9 ഒ​ഴി​വു​ണ്ട്. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സെ​പ്റ്റം​ബ​ർ 28 വ​രെ.

യോ​ഗ്യ​ത: പ​ത്താം ക്ലാ​സ് ജ​യം/​ത​ത്തു​ല്യം, എ​ൽ​എം​വി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, മോ​ട്ടോർ മെ​ക്കാ​നി​സ​ത്തി​ൽ അ​റി​വ്, ഒ​രു വ​ർ​ഷ ഡ്രൈ​വി​ങ് പ​രി​ച​യം, അ​പേ​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ Domicile സ​ർ​ട്ടി​ഫി​ക്ക​റ്റ്.

പ്രാ​യം: 18 - 27. ശ​മ്പ​ളം: 21,700 - 69,100. ഫീ​സ്: ജ​ന​റ​ൽ, ഇ​ഡ​ബ്ല്യു​എ​സ്, ഒ​ബി​സി വി​ഭാ​ഗ​ക്കാ​രാ​യ പു​രു​ഷ​ന്മാ​ർക്ക് 650 (​പ​രീ​ക്ഷാ​ഫീ​സ് 100 രൂ​പ​യും റി​ക്രൂ​ട്ട്മെന്‍റ് പ്രോ​സ​സിംഗ് ചാ​ർ​ജ് 550 രൂ​പ​യും). മ​റ്റു​ള്ള​വ​ർ​ക്കു റി​ക്രൂട്ട്മെ​ന്‍റ് പ്രോ​സ​സിംഗ് ചാ​ർ​ജാ​യ 550 രൂ​പ മ​തി.

ഓ​ൺ​ലൈ​നാ​യും ഓ​ഫ്‌ലൈനാ​യും ഫീ​സ​ട​യ്ക്കാം. തെര​ഞ്ഞെ​ടു​പ്പ്: എ​ഴു​ത്തു​പ​രീ​ക്ഷ, മോ​ട്ട​ർ മെ​ക്കാ​നി​സം ടെ​സ്റ്റ്, ഡ്രൈ​വിം​ഗ് ടെ​സ്റ്റ് കം ​ഇ​ന്‍റർ​വ്യൂ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി.

www.mha.gov.in; www.ncs.gov.in
">