ഗ്രാ​മീ​ൺ ബാ​ങ്കു​ക​ളി​ൽ 13,217 ഒ​ഴി​വ്
റീ​ജ​ണ​ൽ റൂ​റ​ൽ ബാ​ങ്കു​ക​ളി​ലെ ഓ​ഫീ​സ​ർ ( ഗ്രൂ​പ്പ് -എ), ​ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് -മ​ൾ​ട്ടി​പ​ർ​പ്പ​സ് ഗ്രൂ​പ്പ്-​ബി) ത​സ്‌​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​നാ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബാ​ങ്കിം​ഗ് പ​ഴ്സ​ണ​ൽ സെ​ല​ക്ഷ​ൻ ന​ട​ത്തു​ന്ന പൊ​തു​പ​രീ​ക്ഷ​യ്ക്കു സെ​പ്റ്റം​ബ​ർ 21വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

വി​വി​ധ ത​സ്‌​തി​ക​ക​ളി​ലാ​യി 13,217 ഒ​ഴി​വു​ണ്ട്. ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ത​സ്‌​തി​ക​യി​ൽ 7,972 ഒഴി​വും ഓ​ഫീ​സ​ർ സ്കെ​യി​ൽ - 2 (അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ) ത​സ്ത‌ി​ക​യി​ൽ 3,907 ഒ​ഴി​വും ഓ​ഫീ​സ​ർ സ‌്കെ​യി​ൽ-2 (ജ​ന​റ​ൽ ബാ​ങ്കിം​ഗ് ഓ​ഫീ​സ​ർ) ത​സ്തി​ക​യി​ൽ 854 ഒ​ഴി​വു​മു​ണ്ട്. മാ​നേ​ജ​ർ കേ​ഡ​റി​ലാ​ണു മ​റ്റ് ഒ​ഴി​വു​ക​ൾ.

കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ൽ നി​ല​വി​ൽ 625 ഒ​ഴി​വു​ണ്ട്. അ​സി​സ്റ്റ​ന്‍റ് ത​സ്‌​തി​ക​യി​ൽ 350 ഉം ഓ​ഫീ​സ​ർ സ്കെ​യി​ൽ-1 ത​സ്ത‌ി​ക​യി​ൽ 250 ഉം ഒ​ഴി​വു​കളുണ്ട്. സം​വ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദ​മാ​യ ഒ​ഴി​വു​ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

തെ​ര​ഞ്ഞെ​ടു​പ്പ്: ഐ​ബി​പി​എ​സ് ന​ട​ത്തു​ന്ന പൊ​തു​പ​രീ​ക്ഷ​യി​ൽ (സി​ഡ​ബ്ല്യു​ഇ ) നേ​ടു​ന്ന സ്കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ്രാ​ഥ​മി​ക തെ​ര​ഞ്ഞെ​ടു​പ്പ്. തു​ട​ർ​ന്ന് കോ​മ​ൺ ഇന്‍റ​ർ​വ്യൂ​വും ഉ​ണ്ടാ​കും. (ഓ​ഫീ​സ് അ​സി​സ്റ്റന്‍റ്-​മ​ൾ​ട്ടി​പ​ർ​പ്പ​സ് ത​സ്തി​ക ഒ​ഴി​കെ).

പൊ​തു​പ​രീ​ക്ഷ​യി​ലും ഇന്‍റ​ർവ്യൂ​വി​ലും ല​ഭി​ക്കു​ന്ന മാ​ർ​ക്കിന്‍റെ അ​ടി​സ്ഥാ​നത്തി​ൽ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ ബാ​ങ്കു​ക​ളി​ൽ ഒ​ന്നി​ലേ​ക്ക് അ​ലോ​ട്ട് ചെ​യ്യും.

യോ​ഗ്യ​ത

ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്- മ​ൾ​ട്ടി​പ​ർ​പ്പ​സ്): ബി​രു​ദം/​ത​ത്തു​ല്യം. ഓ​ഫീ​സ​ർ സ്കെ​യി​ൽ-1 (അ​സി​സ്റ്റന്‍റ് മാ​നേ​ജ​ർ): ബി​രു​ദം/​ത​ത്തു​ല്യം അ​ഗ്രി​ക​ൾ​ച്ച​ർ /ഹോ​ർ​ട്ടി​ക​ൾച്ച​ർ /അ​നി​മ​ൽ ഹ​സ്‌​ബ​ൻ​ഡ​റി/ വെ​റ്റ​റി​ന​റി സ​യ​ൻ​സ്/​ഫോ​റ​സ്ട്രി/​അ​ഗ്രി​ക​ൾച്ച​ർ എ​ൻ​ജി​നി​യ​റിം​ഗ്/​പി​സി​ക​ൾ​ച്ച​ർ/​അ​ഗ്രി​ക​ൾ​ച​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് കോ​ഓ​പ്പ​റേ​ഷ​ൻ/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെക്നോ​ള​ജി/​മാ​നേ​ജ്‌​മെ​ന്‍റ്/ ലോ/​ഇ​ക്ക​ണോ​മി​ക്സ്/​അ​ക്കൗ​ണ്ട​ൻ​സി ബി​രു​ദ​ക്കാ​ർ​ക്കു മു​ൻ​ഗ​ണ​ന.

ഓ​ഫീ​സ​ർ സ്കെ​യി​ൽ -2 ജ​ന​റ​ൽ ബാ​ങ്കിം​ഗ് ഓ​ഫീസ​ർ (മാ​നേ​ജ​ർ): 50% മാ​ർ​ക്കോ​ടെ ബി​രു​ദം ത​ത്തു​ല്യം. ബാ​ങ്ക് ധ​ന​കാ​ര്യ സ്‌​ഥാ​പ​ന​ത്തി​ൽ ഓ​ഫീ​സ​ർ ആ​യി 2 വ​ർ​ഷം പ​രി​ച​യം. ബാ​ങ്കിം​ഗ്/​ഫി​നാ​ൻ​സ്/​മാ​ർ​ക്ക​റ്റിംഗ്/​അ​ഗ്രി​ക​ൾച്ച​ർ/​ഫോ​ർ​ട്ടി ക​ൾ​ച്ച​ർ/​അ​നി​മ​ൽ ഹ​സ്‌​ബ​ൻ​ഡ​റി/​വെ​റ്റ​റി​ന​റി സ​യ​ൻ​സ്/​ഫോ​റ​സ്ട്രി/​അ​ഗ്രി​ക​ൾ​ച്ച​ർ എ​ൻ​ജി​നി​യ​റിംഗ്/​പി​സി​ക​ൾ​ച്ച​ർ/​അ​ഗ്രി​ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് കോ​ഓ​ർപ​റേ​ഷ​ൻ/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെക്നോ​ള​ജി / മാ​നേ​ജ്‌​മെ​ന്‍റ് /ലോ / ​ഇ​ക്ക​ണോ​മി​ക്സ്/​അ​ക്കൗ​ണ്ട​ൻ​സി ബി​രു​ദ​ക്കാ​ർ​ക്കു മു​ൻ​ഗ​ണ​ന.

ഓ​ഫീ​സ​ർ സ്കെ​യി​ൽ-2 സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ (മാ​നേ​ജ​ർ) ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ഓ​ഫീ​സ​ർ: ഇ​ല​ക്‌ട്രോ​ണി​ക്‌​സ്/​ക​മ്യൂ​ണി​ക്കേ​ഷ​ൻ/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ വി​ഷ​യ​ങ്ങ​ളി​ൽ 50% മാ​ർ​ക്കോ​ടെ ബി​രു​ദം, ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ​ത്തെ ജോ​ലി​പ​രി​ച​യം. ASP, PHP, C++, Java, VB, VC, OCP സ​ർ​ട്ടി​ഫി​ക്ക​റ്റ് യോ​ഗ്യ​ത അ​ഭി​ല​ഷ​ണീ​യം.

ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്: ഐ​സി​എ​ഐ സ​ർ​ട്ടി​ഫൈ​ഡ് അ​സോ​സി​യേ​റ്റ് (സി​എ). ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ആ​യി ഒ​രു വ​ർ​ഷം ജോ​ലി​പ​രി​ച​യം. ലോ ​ഓ​ഫീസ​ർ: 50% മാ​ർ​ക്കോ​ടെ നി​യ​മ ബി​രു​ദം/​ത​ത്തു​ല്യം, അ​ഡ്വ​ക്കേ​റ്റ് ആ​യി 2 വ​ർ​ഷ പ​രി​ച​യം അ​ല്ലെ​ങ്കി​ൽ ബാ​ങ്ക്/​ധ​ന​കാ​ര്യ സ്‌​ഥാ​പ​ന​ങ്ങ​ളി​ൽ ലോ ​ഓ​ഫീ​സ​റാ​യി 2 വ​ർ​ഷ പ​രി​ച​യം.

ട്ര​ഷ​റി മാ​നേ​ജ​ർ: സി​എ/​എം​ബി​എ) (ഫി​നാ​ൻ​സ്), ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷപ​രി​ച​യം. മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ: മാ​ർ​ക്ക​റ്റിം​ഗി​ൽ എം​ബി​എ, ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ പ​രി​ച​യം. അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ: അ​ഗ്രി​ക​ൾ​ച്ച​ർ/​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ/​അ​നി​മ​ൽ ഹ​സ്‌​ബ​ൻ​ഡ​റി/​വെ​റ്റ​റി​ന​റി സ​യ​ൻ​സ്/​ഡെ​യ​റി/​ഫോ​റ​സ്ട്രി/​അ​ഗ്രി​ക​ൾ​ച്ച​ർ എ​ൻ​ജി​നി​യ​റിംഗ്/​പി​സി​ക​ൾ​ച്ച​ർ സ്പെ​ഷ​ലൈ​സേ ഷ​നു​ക​ളി​ൽ 50% മാ​ർ​ക്കോ​ടെ ബി​രു​ദം/​ത​ത്തു​ല്യം ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ 2 വ​ർ​ഷ പ​രി​ച​യം.

ഓ​ഫീ​സ​ർ സ്കെ​യി​ൽ-3 (സീ​നി​യ​ർ മാ​നേ​ജ​ർ ): 50% മാ​ർ​ക്കോ​ടെ ബി​രു​ദം /ത​ത്തു​ല്യം. ബാ​ങ്ക് / ധ​ന​കാ​ര്യ സ്‌​ഥാ​പ​ന​ത്തി​ൽ ഓ​ഫീ​സ​ർ ആ​യി 5 വ​ർ​ഷം പ​രി​ച​യം. ബാ​ങ്കിം​ഗ്/​ഫി​നാ​ൻ​സ് /മാ​ർ​ക്ക​റ്റിം​ഗ്/​അ​ഗ്രി​ക​ൾ​ച്ച​ർ/​ഹോ​ർ​ട്ടി​ക​ൾച്ച​ർ / ആ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി/​വെ​റ്റ​റി​ന​റി സ​യ​ൻ​സ്/​ഫോ​റ​സ്ട്രി / അ​ഗ്രി​ക​ൾ​ച്ച​ർ എ​ൻ​ജി​നി​യ​റിം​ഗ് / ഫി​സി​ക​ൾ​ച്ച​ർ /അ​ഗ്രി​ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് കോ-ഓ​ർ​പ​റേ​ഷ​ൻ/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി/​മാ​നേ​ജ്‌​മെന്‍റ്/​ലോ/ ഇ​ക്ക​ണോ​മി​ക്സ‌്/​അ​ക്കൗ​ണ്ട​ൻ​സി ഡി​പ്ലോമ /ബി​രു​ദം ഉ​ള​ള​വ​ർ​ക്കു മു​ൻ​ഗ​ണ​ന.

യോ​ഗ്യ​ത, ജോ​ലി​പ​രി​ച​യം 2025 സെ​പ്റ്റം​ബ​ർ 21 അ​ടി​സ്ഥാ​ന​മാ​ക്കി ക​ണ​ക്കാ​ക്കും. ഓ​ഫീ​സ​ർ സ്കെ​യി​ൽ-2, സ്കെ​യി​ൽ-3 ഒ​ഴി​കെ ത​സ്‌​തി​ക​ക​ളി​ൽ അ​പേ​ക്ഷി​ക്കു​ന്ന സം​സ്‌​ഥാ​ന​ത്തെ (ആ​ർ​ആ​ർ​ബി ഉ​ൾ​പ്പെ​ടു​ന്ന സം​സ്‌​ഥാ​നം) ഔ​ദ്യോ​ഗി​ക/​പ്രാ​ദേ​ശി​ക​ ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യം വേ​ണം. കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം അ​ഭി​കാ​മ്യം.

ഓ​ഫീസ് അ​സി​സ്റ്റന്‍റ് ത​സ്‌​തി​ക​യി​ലേ​ക്കും ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്കും ഒ​രു​മി​ച്ച് അ​പേക്ഷി​ക്കാം. വെ​വ്വേ​റെ ഫീ​സ് അ​ട​ച്ച് പ്ര​ത്യേ​കം അ​പേ​ക്ഷി​ക്ക​ണം. എ​ന്നാ​ൽ, ഓ​ഫീ​സ​ർ കേ​ഡ​റി​ൽ ഏ​തെ​ങ്കി​ലും ഒ​രു ത​സ്‌​തി​ക​യി​ലേ​ക്കു മാ​ത്രം (സ്കെ​യി​ൽ 1/2/3) അ​പേ​ക്ഷി​ക്കു​ക.

പ്രാ​യം (2025 സെ​പ്റ്റം​ബ​ർ 1ന്) ​

ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്-​മ​ൾ​ട്ടി​പ​ർ​പ്പ​സ്: 18നും 28നും മധ്യേ. ​ഓ​ഫീസ​ർ സ്കെ​യി​ൽ-1: 18-30. ഓ​ഫീ​സ​ർ സ്കെ​യി​ൽ-2: 21-32. ഓ​ഫീസ​ർ സ്കെ​യി​ൽ-3: 21-40. പ​ട്ടി​ക​വിഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചും ഒ​ബി​സി​ക്കു മൂ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു പ​ത്തും വ​ർ​ഷം ഇ​ള​വ്. വി​മു​ക്‌​ത​ഭ​ട​ൻ​മാ​ർ​ക്കു നി​യ​മാ​നു​സൃ​ത ഇ​ള​വ്.

പ​രീ​ക്ഷാ​ക്ര​മം: ഓ​ഫീ​സ് അ​സി​സ്റ്റന്‍റ്, ഓ​ഫീസ​ർ സ്കെ​യി​ൽ -1 ത​സ്‌​തി​ക​ക​ളി​ൽ ഓ​ൺ​ലൈ​ൻ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യും മെ​യി​ൻ പ​രീ​ക്ഷ​യും ന​ട​ത്തും. ഓ​ഗ​സ്റ്റി​ലാ​കും പ്രി​ലി​മി​ന​റി. ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കൊ​ച്ചി, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോട്, ​മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​മു​ണ്ട്. മെ​യി​ൻ പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ-​ഒ​ക്‌ടോ​ബ​റി​ൽ ന​ട​ത്തും.

ഓ​ഫീ​സ​ർ ത​സ്തി​ക​ക​ളി​ൽ അ​ഭി​മു​ഖ​വു​മു​ണ്ട്. ഓ​ഫീ​സ​ർ സ്കെ​യി​ൽ-2, 3 ത​സ്‌​തി​ക​ക​ളി​ലേ​ക്ക് ഒ​രു ഘ​ട്ട പ​രീ​ക്ഷ​യും കോ​മ​ൺ ഇ​ന്‍റ​ർ​വ്യൂ​വും ന​ട​ത്തും. ഓ​ഫീ​സ് അ​സി​സ്റ്റന്‍റ് ത​സ്‌​തി​ക​യ്ക്കു റീ​സ​ണിം​ഗ്, ന്യൂ​മ​റി​ക്ക​ൽ എ​ബി​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളി​ലെ ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന 45 മി​നി​റ്റ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യാ​ണ്.

ഓ​ഫീ​സ​ർ സ്കെ​യി​ൽ- 1 ത​സ്തി​ക​യി​ൽ റീ​സ​ണിംഗ്, ക്വാ​ണ്ടി​റ്റേ​റ്റീ​വ് ആ​പ്റ്റി​റ്റ്യൂ​ഡ് വി​ഷ​യ​ങ്ങ​ളി​ൽ 45 മി​നി​റ്റ് പ​രീ​ക്ഷ. ഒ​ബ്ജക്ടീ​വ് മാ​തൃ​ക​യി​ലാ​കും പ​രീ​ക്ഷ.​ നെ​ഗ​റ്റീ​വ് മാ​ർ​ക്കു​ണ്ട്. ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്, ഓ​ഫീ​സ​ർ സ്‌​കെ​യി​ൽ ത​സ്‌​തി​ക​ക​ളി​ലേ​ക്കു കേ​ര​ള​ത്തി​ൽ പ​രീ​ക്ഷ​യെ​ഴുതു​ന്ന​വ​ർ​ക്കു മാ​ധ്യ​മ​മാ​യി മ​ല​യാ​ള​വും തെര​ഞ്ഞെ​ടു​ക്കാം. മെ​യി​ൻ പ​രീ​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​ജ്‌​ഞാ​പ​നം കാ​ണു​ക.

ഫീ​സും രജി​സ്ട്രേ​ഷ​നും: ഓ​ഫി​സ​ർ (സ്കെ​യി​ൽ-1, 2, 3) 850 രൂ​പ (പ​ട്ടി​ക​വി​ഭാ​ഗം/​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു 175 രൂ​പ. ഓ​ഫീ​സ് അ​സി​സ്റ്റന്‍റ് (മാ​ർ​ട്ടി​പ​ർ​പ്പ​സ്) 850 രൂ​പ (പ​ട്ടി​ക​വി​ഭാ​ഗം/ഭി​ന്ന​ശേഷി​ക്കാ​ർ/​വി​മു​ക്ത‌​ഭ​ട​ൻ​മാ​ർ​ക്കു 175 രൂ​പ) ഓ​ൺലൈ​നി​ലൂ​ടെ ഫീ​സ് അ​ട​യ്ക്കാം.

ഓ​ൺ​ലൈ​ൻ അ​പേ​ക്ഷാ​ഫോം പേ​യ്മെ‌​ന്‍റ് ഗേ​റ്റ്‌​വേ​യു​മാ​യി ചേ​ർ​ത്തി​രി​ക്കും. www.ibps.in എ​ന്ന വെ​ബ്സൈറ്റ് ​വ​ഴി ഓ​ൺ​ലൈ​ൻ ര​ജി‌​സ്ട്രേ​ഷ​ൻ ന​ട​ത്താം. നി​ർ​ദേ​ശ​ങ്ങ​ൾ സൈ​റ്റി​ൽ ല​ഭി​ക്കും.
">