റെയിൽവേയിലെ നോൺ ടെക്നിക്കൽ പോപുലർ കാറ്റഗറിയിലെ (എൻടിപിസി) 8850 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരണമായ "എംപ്ലോയ്മെന്റ് ന്യൂസി'ന്റെ ഒക്ടോബർ 4-10 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
കഴിഞ്ഞവർഷം 11,558 ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഗ്രാജ്വേറ്റ് തസ്തികളിൽ 5,800, നോൺ ഗ്രാജ്വേറ്റ് തസ്തികകളിൽ 3,050 എന്നിങ്ങനെ രണ്ടു വിജ്ഞാപനങ്ങളായാണ് ഇത്തവണയും അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഓൺലൈനായി അപേക്ഷിക്കണം. വിശദ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ വൈകാതെ പ്രസിദ്ധീകരിക്കും. സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടീസ് നമ്പർ: 06/ 2025
ഗ്രാജ്വേറ്റ് തസ്തികകളും ശമ്പളവും
ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻമാസ്റ്റർ: 35,400. ഗുഡ്സ് ട്രെയിൻ മാനേജർ, ജൂണിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്: 29,200. ട്രാഫിക് അസിസ്റ്റന്റ്: 25,500. പ്രായം: 18-33.
ഓൺലൈൻ അപേക്ഷ ഒക്ടോബർ 21 മുതൽ നവംബർ 20 വരെ. സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടീസ് നമ്പർ: 07/2025. അണ്ടർ ഗ്രാജ്വേറ്റ് തസ്തികകളും ശമ്പളവും: കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്: 21,700.
അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂണിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻഡ് ക്ലർക്ക്: 19,900. പ്രായം: 18-30. ഓൺലൈൻ അപേക്ഷ: ഒക്ടോബർ 28 മുതൽ നവംബർ 27 വരെ. യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പ്രധാന വെബ് സൈറ്റുകൾ:
തിരുവനന്തപുരം: www.rrbthiruvananthapuram.gov.in
ബംഗളൂരു: www.rrbbnc.gov.in
ചെന്നൈ: www.rrbchennai.gov.in
വിവിധ തസ്തികകളിൽ 2570 ഒഴിവ്
റെയിൽവേയിലെ ജൂണിയർ എൻജിനിയർ, ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് തസ്തികകളിലെ 2570 ഒഴിവിൽ വിവിധ റെയിൽവേ റിക്രൂട്ട്മെന്റു ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ "എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഒക്ടോബർ 4-10 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
ഒക്ടോബർ 31 മുതൽ നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.വിശദവിജ്ഞാപനം ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ്നോ ട്ടീസ് നമ്പർ: 05/2025
പ്രായം:18-33. 35,400. യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്സൈറ്റിൽ.
പ്രധാന വെബ് സൈറ്റുകൾ:
തിരുവനന്തപുരം:
www.rrbthiruvananthapuram.gov.in
ചെന്നൈ: www.rrbchennai.gov.in
മുംബൈ: www.rrbmumbai.gov.in
2162 അപ്രന്റിസ് അവസരം
രാജസ്ഥാനിലെ ജയ്പുർ ആസ്ഥാനമായ നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ വിവിധ യൂണിറ്റ്/വർക്ഷോപ്പുകളിൽ 2,162 അപ്രന്റിസ് ഒഴിവ്. നവംബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം.
ട്രേഡുകൾ: ഇലക്ട്രീഷൻ, കാർപെന്റർ, പെയിന്റർ, മേസൺ, പൈപ്പ് ഫിറ്റർ, ഫിറ്റർ, ഡീസൽ മെക്കാനിക്, പവർ ഇലക്ട്രീഷൻ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇലക്ട്രോണിക്സ് മെക്കാനിക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ (ഇംഗ്ലീഷ്, ഹിന്ദി), കാബിൻ/റൂം അറ്റൻഡന്റ്, ഹൗസ്കീപ്പർ (ഹോസ്പിറ്റൽ), മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെഷീനിസ്റ്റ്.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്സിവിടി). പ്രായം: 15-24. അർഹർക്ക് ഇളവ്. സ്റ്റൈപ്പൻഡ്: ചട്ടപ്രകാരം.
തെരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ. ഫീസ്: 100. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഓൺലൈനായി ഫീസ് അടയ്ക്കാം.
WWW.rrcjaipur.in