ന്യൂ ഇന്ത്യ അഷ്വറൻസ് കന്പനിയിൽ അസിസ്റ്റന്റ് തസ്തികയിൽ 300 ഒഴിവ്. കേരളത്തിൽ 24 ഒഴിവുണ്ട്. ഫെബ്രുവരി 15 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹയർ സെക്കൻഡറി ഇന്റർമീഡിയറ്റ്/ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചു ജയിച്ചവരാകണം.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും വായിക്കാനും അറിയണം. പ്രായം: 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്.
വിമുക്തഭടന്മാർക്കും ന്യൂ ഇന്ത്യ അഷ്വറൻസ് കന്പനി ജീവനക്കാർക്കും ഇളവുണ്ട്. യോഗ്യത, പ്രായം എന്നിവ 01.01.2024 അടിസ്ഥാനമാക്കി കണക്കാക്കും. തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമുള്ള ഓണ്‍ലൈൻ പരീക്ഷയും റീജണൽ ലാംഗ്വേജ് ടെസ്റ്റും അടിസ്ഥാനമാക്കി.
കൊച്ചി, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങളുണ്ട്.
മെയിൻ പരീക്ഷയ്ക്ക് കൊച്ചിയിലാണു കേന്ദ്രം. തെരഞ്ഞടുക്കപ്പെടുന്നവർക്ക് 6 മാസം പ്രബേഷനുണ്ട്.
അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്ക് 100 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കണം. ഓണ്‍ലൈൻ റജിസ്ട്രേഷന് വെബ്സൈറ്റ് കാണുക.
www.newindia.co.in