ഡൽഹി പോലീസിലെ 7,547 കോണ്‍സ്റ്റബിൾ (എക്സിക്യുട്ടീവ്) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിക്കുന്നു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം .
2491 ഒഴിവുകൾ വനിതകൾക്കും 603 ഒഴിവുകൾ വിമുക്തഭടന്മാർക്കുമായി നീക്കിവച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 സെപ്റ്റംബർ 30 (രാത്രി 11).
തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടറധിഷ്ഠിത പരീക്ഷ 2023 നവംബർ 14 മുതൽ ഡിസംബർ അഞ്ചുവരെ നടക്കും. ശന്പളം: 21,700 രൂപ മുതൽ 69,100 രൂപ വരെ. പ്രായം: 01/07/2023ന് 18-25 വയസ്.
കംപ്യൂട്ടറധിഷ്ഠിത പരീക്ഷയ്ക്കു പുറമേ എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരിക അളവെടുപ്പ്, മെഡിക്കൽ പരിശോധന എന്നിവയുമുണ്ടാകും.
എൻസിസിയുടെ എ, ബി, സി സർട്ടിഫിക്കറ്റുള്ളവർക്കും രാഷ്ട്രീയരക്ഷാ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി/ഡിപ്ലോമ നേടിയവർക്കും വെയ്റ്റേജുണ്ട്. ഇംഗ്ലീഷ്/ഹിന്ദിയാണ് പരീക്ഷാമാധ്യമം.
എറണാകുളം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവയാണു കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. വെബ്സൈറ്റ് https://ssc.nic.in.