സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ സംസ്ഥാനങ്ങളിലുമായി 6160 ഒഴിവുകളാണുള്ളത്. കേരളത്തിൽ 424 ഒഴിവുകളുണ്ട്.
യോഗ്യത: അംഗീകൃത സർവകലാശാല/ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നേടിയ ബിരുദം. രജിസ്ട്രേഷൻ ആരംഭിച്ച തീയതി: സെപ്റ്റംബർ 1, 2023. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 21, 2023. എഴുത്തുപരീക്ഷ: ഒക്ടോബർ/നവംബർ 2023. പ്രായം: 01/08/2023ന് -20-28 വയസ്. സ്റ്റൈപ്പൻഡ്: 15,000 രൂപ.
കേരളത്തിൽ 10 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓണ്‍ലൈൻ എഴുത്തുപരീക്ഷയും പ്രാദേശിക ഭാഷാ പരീക്ഷയും അടിസ്ഥാനമാക്കിയാണു തെരഞ്ഞെടുപ്പ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് പുറമേ മലയാളം ഉൾപ്പെടെയുള്ള പ്രാദേശികഭാഷകളിലും ചോദ്യങ്ങൾ ലഭ്യമാക്കും.
ഒരാൾക്ക് ഒരു സംസ്ഥാനത്തേക്കേ അപേക്ഷിക്കാനാകൂ. അപേക്ഷാ ഫീസ്: ജനറൽ/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗത്തിന് 300 രൂപ. എസ്സി/എസ്ടി/ പിഡബ്ല്യുബിഡി വിഭാഗങ്ങൾക്ക് ഒഴിവുണ്ട്. അനുബന്ധ വിവരങ്ങളും അപേക്ഷ അയയ്ക്കേണ്ട ലിങ്കും എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (sbi.co.in).