നേ​വി​യി​ൽ മ്യു​സി​ഷ​ൻ അ​ഗ്നി​വീ​ർ
ഇ​ന്ത്യ​ൻ നേ​വി​യി​ൽ മ്യു​സി​ഷ​ൻ അ​ഗ്നി​വീ​ർ 02/2023 കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ഗ്നി​വീ​ർ (എം​ആ​ർ-​മ്യു​സി​ഷ​ൻ): 35 ഒ​ഴി​വ്.

യോ​ഗ്യ​ത: പ​ത്താം​ക്ലാ​സ് വി​ജ​യം. പ്രാ​യം: 2022 ന​വം​ബ​ർ ഒ​ന്നി​നും 2006 ഏ​പ്രി​ൽ 30 നും (​ര​ണ്ടു തീ​യ​തി​യും ഉ​ൾ​പ്പെ​ടെ) മ​ധ്യേ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. ശ​ന്പ​ളം: ആ​ദ്യ​വ​ർ​ഷം 30000 രൂ​പ, ര​ണ്ടാം വ​ർ​ഷം 33000 രൂ​പ, മൂ​ന്നാം വ​ർ​ഷം 36500 രൂ​പ, നാ​ലാം വ​ർ​ഷം 40,000 രൂ​പ.

അ​പേ​ക്ഷാ ഫീ​സ്: 550 രൂ​പ​യും 18 ശ​ത​മാ​നം ജി​എ​സ്ടി​യും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ ര​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.joi nindiannavy.gov.in സ​ന്ദ​ർ​ശി​ക്കു​ക.