സൗ​ത്ത് ഈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ​യി​ല്‍ 772 അ​പ്ര​ന്‍റി​സ്
സൗ​ത്ത് ഈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ​ക്ക് കീ​ഴി​ലു​ള്ള നാ​ഗ്പൂ​ര്‍ ഡി​വി​ഷ​ൻ, മോ​ട്ടി​ബാ​ഗ് വ​ര്‍​ക്ക്‌​ഷോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ട്രേ​ഡ് അ​പ്ര​ന്‍റി​സു​മാ​രു​ടെ 772 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സി​ന് കീ​ഴി​ല്‍ 708 ഒ​ഴി​വും വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ 64 ഒ​ഴി​വു​മാ​ണു​ള്ള​ത്. ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് പ​രി​ശീ​ല​ന​കാ​ല​യ​ള​വ്.

ഒ​ഴി​വു​ള്ള ട്രേ​ഡു​ക​ൾ: ഫി​റ്റ​ര്‍, കാ​ര്‍​പ്പെ​ന്‍റ​ർ, വെ​ല്‍​ഡ​ര്‍, സി​ഒ​പി​എം, ഇ​ല​ക്ട്രീ​ഷ്യ​ൻ, സ്റ്റെ​നോ​ഗ്രാ​ഫ​ര്‍ (ഇം​ഗ്ലീ​ഷ് ആ​ന്‍​ഡ് ഹി​ന്ദി), പ്ലം​ബ​ര്‍, പെ​യി​ന്‍റ​ര്‍, വ​യ​ര്‍​മാ​ന്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ് മെ​ക്കാ​നി​ക്ക്, ഡീ​സ​ല്‍ മെ​ക്കാ​നി​ക്ക്, അ​പ്‌​ഹോ​ള്‍​സ​ക​ർ, മെ​ഷീ​നി​സ്റ്റ്, ട​ര്‍​ണ​ര്‍, ഡെ​ന്‍റ​ല്‍ ലാ​ബ് ടെ​ക്‌​നീ​ഷ്യ​ൻ, ഹോ​സ്പി​റ്റ​ല്‍ വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ ടെ​ക്‌​നീ​ഷ്യ​ന്‍, സാ​നി​റ്റ​റി ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ഗ്യാ​സ് ക​ട്ട​ർ, കേ​ബി​ള്‍ ജോ​യി​ന്‍റ​ര്‍, സെ​ക്ര​ട്ടേ​റി​യ​ല്‍ പ്രാ​ക്ടീ​സ്.

യോ​ഗ്യ​ത: അ​മ്പ​തു ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ പ​ത്താം​ക്ലാ​സും ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ല്‍ അം​ഗീ​കൃ​ത​സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു​ള്ള ട്രേ​ഡ് കോ​ഴ്‌​സ് വി​ജ​യ​വും. പ്രാ​യം: 2023 ജൂ​ണ്‍ ആ​റി​ന് 15-24. നി​യ​മാ​നു​സൃ​ത വ​യ​സി​ള​വു​ണ്ടാ​കും.

അ​പേ​ക്ഷ: www.apprenticeshipindia.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ ഏ​ഴ്.