യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ എൻഡിഎII ആൻഡ് നേവൽ അക്കാഡമി (എൻഎ) എക്സാമിനേഷൻ (II)ന് ജൂൺ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം. എൻഡിഎ 152-ാം കോഴ്സിലേക്കും എൻഎ 114-ാം കോഴ്സിലേക്കുമുള്ള പൊതുപരീക്ഷ സെപ്റ്റം ബർ മൂന്നിന് നടക്കും. മൊത്തം 395 ഒഴിവുകളുണ്ട്.
കോഴ്സ് ഒഴിവുകളുടെ എണ്ണം: ആർമി 208, നേവി 42, എയർഫോഴ്സ് 120, നേവൽഅക്കാഡമി 25. അവിവാഹിതരായ പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി. ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
എൻഡിഎ പ്രവേശനം ലഭിക്കുന്നവർക്ക് നാലുവർഷത്തെ എൻജിനിയറിംഗ് പഠനം അക്കാഡമിയുടെ സ്ഥാപനങ്ങളിൽനിന്നു ലഭിക്കും.
ഏതു സർവീസിലേക്കാണു പ്രവേശനം ആഗ്രഹിക്കുന്നതെന്ന് ഓണ്‍ലൈൻ അപേക്ഷയിൽ ബന്ധപ്പെട്ട കോളത്തിൽ മുൻഗണനാക്രമത്തിൽ സൂചിപ്പിക്കണം. ഏതു കോഴ്സിലേക്കാണു പ്രവേശനം നേടാനാഗ്രഹിക്കുന്നതെന്നും വ്യക്തമാക്കണം.
പ്രായം: അപേക്ഷകർ 2005 ജനുവരി രണ്ടിനും 2008 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത:
ആർമി: പ്ലസ്ടു പാസ്. എയർഫോഴ്സ്, നേവി, നേവൽ അക്കാഡമി ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ പഠിച്ച പ്ലസ്ടു. പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
എസ്എസ്ബി ഇന്റർവ്യൂ സമയത്ത് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. നേരത്തേ ഐഎൻഎസ്ബി/പിഎബിടി പരീക്ഷകളിൽ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല.
ശാരീരിക യോഗ്യത:
ഉയരം കുറഞ്ഞത് 157.5 സെ.മീ. (വ്യോമസേനയിലേക്ക് 162.5 സെ.മീ.), ലക്ഷദ്വീപുകാർക്ക് രണ്ടു സെ.മീ. ഇളവുണ്ട്. തൂക്കവും ഉയരവും ആനുപാതികം.
നെഞ്ചളവ്: വികസിപ്പിച്ചാൽ 81 സെന്റീമീറ്ററിൽ കുറയരുത് (കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം). സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവരെ എയർഫോഴ്സിലേക്കു പരിഗണിക്കില്ല.
ദൂരക്കാഴ്ച: 6/6, 6/9. ശാരീരിക യോഗ്യതകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പു നടക്കുക. തിരുവനന്തപുരം, കൊച്ചി എന്നിവയാണു കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. ബാംഗളൂരും ചെന്നൈയുമാണു സംസ്ഥാനത്തിനു പുറത്തെ തൊട്ടടുത്ത പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷാഫീസ്: 100 രൂപ. ഏതെങ്കിലും എസ്ബിഐ ശാഖയിൽ നേരിട്ടോ എസ്ബിഐ/എസ്ബിടിയുടെ നെറ്റ് ബാങ്കിംഗ് മുഖേനയോ ഫീസടയ്ക്കാവുന്നതാണ്. എസ്സി/എസ്ടി വിഭാഗക്കാർക്ക് ഫീസില്ല.
www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ അപേക്ഷ സമർപ്പി
ക്കാം.