കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡി​ൽ 76 ഷി​പ്പ് ഡ്രാ​ഫ്റ്റ്സ്മാ​ൻ ട്രെ​യി​നി
കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡ് ലി​മി​റ്റ​ഡ് ഷി​പ്പ് ഡ്രാ​ഫ്റ്റ്സ​മാ​ൻ ട്രെ​യി​നി ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 79 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.

ഷി​പ്പ് ഡ്രാ​ഫ്റ്റ്സ്മാ​ൻ ട്രെ​യി​നി (മെ​ക്കാ​നി​ക്ക​ൽ) : 59 ഒ​ഴി​വ്.

സ്റ്റൈ​പെ​ൻ​ഡ്: ആ​ദ്യ​വ​ർ​ഷം 12,600 രൂ​പ, ര​ണ്ടാം വ​ർ​ഷം 13,800 രൂ​പ.
യോ​ഗ്യ​ത: എ​സ്എ​സ്എ​ൽ​സി ജ​യം, 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ത്രി​വ​ത്സ​ര ഡി​പ്ലോ​മ. കാ​ഡ് പ​രി​ജ്ഞാ​നം.
പ്രാ​യം: 25 വ​യ​സ്. എ​സ്‌​സി, എ​സ്ടി ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന പ്രാ​യ​ത്തി​ൽ നി​യ​മാ​നു​സൃ​ത ഇ​ള​വ് ല​ഭി​ക്കും.

ഷി​പ്പ് ഡ്രാ​ഫ്റ്റ്സ്മാ​ൻ ട്രെ​യി​നി (ഇ​ല​ക്‌​ട്രി​ക്ക​ൽ) : 17 ഒ​ഴി​വ്.

സ്റ്റൈ​പെ​ൻ​ഡ്: ആ​ദ്യ​വ​ർ​ഷം 12,600 രൂ​പ, ര​ണ്ടാം വ​ർ​ഷം 13,800 രൂ​പ.
യോ​ഗ്യ​ത: എ​സ്എ​സ്എ​ൽ​സി ജ​യം, 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ത്രി​വ​ത്സ​ര ഡി​പ്ലോ​മ. കാ​ഡ് പ​രി​ജ്ഞാ​നം.
പ്രാ​യം: 25 വ​യ​സ്. എ​സ്‌​സി, എ​സ്ടി ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന പ്രാ​യ​ത്തി​ൽ നി​യ​മാ​നു​സൃ​ത ഇ​ള​വ് ല​ഭി​ക്കും.

നി​ർ​ദി​ഷ്ട യോ​ഗ്യ​ത​യി​ല്ലാ​ത്ത, അ​തേ​സ​മ​യം ബി​ടെ​ക്, എം​എ​സ്‌​സി തു​ട​ങ്ങി​യ അ​ധി​ക​യോ​ഗ്യ​ത​യു​ള്ള​വ​ർ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല. നി​ല​വി​ൽ ഷി​പ്പ് ഡ്രാ​ഫ്റ്റ്സ്മാ​ൻ ട്രെ​യി​നി​യാ​യി കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ്: ഡി​പ്ലോ​മ​യ്ക്കു ല​ഭി​ച്ച മാ​ർ​ക്ക് (20 മാ​ർ​ക്ക് വെ​യി​റ്റേ​ജ്), ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലു​ള്ള ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ (50 മാ​ർ​ക്ക്) തു​ട​ർ​ന്ന് ന​ട​ത്തു​ന്ന പ്രാ​യോ​ഗി​ക പ​രീ​ക്ഷ (30 മാ​ർ​ക്ക്) എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​ബ്ജ​ക്ടീ​വ് പ​രീ​ക്ഷ​യി​ൽ ജ​ന​റ​ൽ നോ​ള​ജ്, ജ​ന​റ​ൽ ഇം​ഗ്ലീ​ഷ്, റീ​സ​ണിം​ഗ്, ക്വാ​ണ്ടി​റ്റേ​റ്റീ​വ് ആ​പ്റ്റി​റ്റ്യൂ​ഡ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഒ​രോ മാ​ർ​ക്കി​ന്‍റെ അ​ഞ്ച് ചോ​ദ്യം വീ​ത​വും നി​ർ​ദി​ഷ്ട വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 30 ചോ​ദ്യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

ഒ​ബ്ജ​ക്ടീ​വ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കാ​ൻ ജ​ന​റ​ൽ, ഇ​ഡ​ബ്ല്യു​എ​സ് വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ന്പ​തു​ശ​ത​മാ​ന​വും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് 45 ശ​ത​മാ​ന​വും എ​സ്‌​സി,എ​സ്ടി, വി​ക​ലാം​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് 40 ശ​ത​മാ​ന​വും മാ​ർ​ക്ക് വേ​ണം. പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യി​ൽ കാ​ഡ് സോ​ഫ്റ്റ​വെ​യ​ർ ഉ​പ​യോ​ഗി​ച്ച് ഒ​രു ഡ്രോ​യിം​ഗ് ത​യാ​റാ​ക്ക​ണം. പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കാ​ൻ കു​റ​ഞ്ഞ​ത് 33.33 ശ​ത​മാ​നം മാ​ർ​ക്ക് നേ​ട​ണം.

അ​പേ​ക്ഷ: സി​എ​സ്എ​ൽ വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. 600 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഫീ​സി​ല്ല. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടെ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 19. വെ​ബ്സൈ​റ്റ്: www.cochinshipyard.in.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.