ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂണിയര്‍ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റിന്റെ 200 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറൽ- 83, എസ്സി- 29, എസ്ടി -12, ഒബിസി- 55, ഇഡബ്ല്യുഎസ്- 21 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഭിന്നശേഷിക്കാര്‍ക്ക് ഒമ്പത് ഒഴിവുകളും വിമുക്തഭടന്മാര്ക്ക് 20 ഒഴിവും കായികതാരങ്ങള്‍ക്കായി പത്ത് ഒഴിവും നീക്കിവെച്ചിട്ടുണ്ട്.
ശമ്പളം: 19,900- 63,200 രൂപ.
യോഗ്യത: പ്ലസ്ടു, മിനിറ്റില്‍ 40 ഇംഗ്ലീഷ് വാക്ക്/ 35 ഹിന്ദി വാക്ക് കംപ്യൂട്ടര്‍ ടൈപ്പിംഗ് സ്പീഡ്.
പ്രായം: 18- 27 വയസ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് പത്തു വര്‍ഷത്തെയും ഇളവ് ലഭിക്കും. കായികതാരങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവുണ്ട്. വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്തിട്ടില്ലാത്ത വിവാഹമോചിതകര്ക്കും 35 വയസ് വരെ (എസ്സി, എസ്ടി- 40 വയസ് വരെ) അപേക്ഷിക്കാം. വിമുക്തഭടന്മര്ക്ക് നിയമാനസൃത വയസിളവുണ്ട്.
പരീക്ഷ: തെരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുണ്ടാവും. ടയര്‍ വണ്‍ പരീക്ഷ മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരക്കും. ജനറല്‍ അവേര്‍നെസ്, റീസണിംഗ് ആന്‍ഡ് ജനറല്‍ ഇന്റലിജന്‍സ്, മാത്തമാറ്റിക്കല്‍ എബിലിറ്റി, ഹിന്ദി/ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹെന്ഷന്, കംപ്യൂട്ടര്‍ നോളജ് എന്നിവയില്നിന്നായിരിക്കും ചോദ്യങ്ങള്‍. 150 ചോദ്യങ്ങളുണ്ടായിരിക്കും. ആകെ 150 മാര്‍ക്കിനായിരിക്കും പരീക്ഷ. തിരുവനന്തപുരം, എറണാകുളം/ മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രമുണ്ടാവും. ടയര്‍ വണില്‍ യോഗ്യത നേടുന്നവര്‍ ടയര്‍ രണ്ടില്‍ പരീക്ഷയായ സ്കില്‍ ടെസ്റ്റ് ടൈപ്പിംഗ് അഭിമുഖീകരിക്കണം.
അപേക്ഷാ ഫീസ്: 100 രൂപയും (വനിതകള്‍ക്കും എസ്്സി, എസ്ടി വിഭാഗക്കാര്‍ക്കും 600 രൂപയും) പ്രോസസിംഗ് ചാര്‍ജും ജിഎസ്ടിയും ഭിന്നശേഷിക്കാര്‍ക്ക് ഫീസ് ഇല്ല. ഓണ്‍ലൈനായി ഫീസ് അടയ്ക്കണം.
അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നിര്‍ദിഷ്ട മാതൃകയില്‍ അപ്ലോഡ്് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://recuit ment.ntanic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 20.